രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റിന്‍റെ പല മേഖലകളിലും ഇപ്പോഴും സജീവമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. ദേശീയ കായിക ദിനത്തിലും ഒരു വീഡിയോയിലൂടെ തന്‍റെ രാജ്യാന്തര ക്രിക്കറ്റ് കാലം ഓർമിപ്പിക്കുകയാണ് താരം. ബോളിവുഡ് താരങ്ങളായ വരുൺ ധവാനും അഭിഷേക് ബച്ചനും ഒപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചായിരുന്നു സച്ചിൻ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒരു സിനിമ ലോക്കേഷനാണ് താരം ക്രിക്കറ്റ് കളിക്കുന്നതിനായി തെരഞ്ഞെടുത്തത്. ഇതിഹാസ താരത്തിനും ബോളിവുഡ് താരങ്ങൾക്കും ഒപ്പം മറ്റ് സിനിമ പ്രവർത്തകർ കൂടി ചേർന്നതോടെ കാര്യം ഉഷാറായി. വരുണ്‍ ധവാന്‍ ബൗള്‍ ചെയ്യുന്നതും സച്ചിന്‍ ബാറ്റ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. എങ്ങനെയാണ് പന്തെറിയേണ്ടതെന്നുള്ള നിര്‍ദ്ദേശങ്ങളും സച്ചിന്‍ ബൗളര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. പിന്നീട് അഭിഷേക് ബച്ചനും ഇവർക്കൊപ്പം ചേർന്നു. ഫിറ്റ് ഇന്ത്യ മൂവ്മെന്‍റിന്‍റെ പ്രചരണാർഥം കൂടിയായിരുന്നു മിനി ക്രിക്കറ്റ് മത്സരം.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഷൂട്ടിനിടയിൽ അഭിഷേക് ബച്ചനും വരുൺ ധവാനും മറ്റ് സിനിമ പ്രവർത്തകർക്കും ഒപ്പം ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ശാരീരിക പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യാ പദ്ധതിക്ക് തുടക്കം കുറിച്ചത്.