സിനിമാ താരങ്ങളും കായിക താരങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പല ഫോട്ടോകളും വൈറലാകാറുണ്ട്. അങ്ങനെയൊരു അപൂർ ചിത്രമാണ് ബോളിവുഡിന്‍റെ ബിഗ് ബി അമിഭ് ബച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ജയാ ബച്ചന്‍റെ പഴയകാല ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
-
T 3520 - .. the better half .. !! 🌹
— Amitabh Bachchan (@SrBachchan) October 17, 2019 " class="align-text-top noRightClick twitterSection" data="
quite obviously the other half is irrelevant .. and therefore unseen 🤣🤣🤣 pic.twitter.com/0Fivuw5cwY
">T 3520 - .. the better half .. !! 🌹
— Amitabh Bachchan (@SrBachchan) October 17, 2019
quite obviously the other half is irrelevant .. and therefore unseen 🤣🤣🤣 pic.twitter.com/0Fivuw5cwYT 3520 - .. the better half .. !! 🌹
— Amitabh Bachchan (@SrBachchan) October 17, 2019
quite obviously the other half is irrelevant .. and therefore unseen 🤣🤣🤣 pic.twitter.com/0Fivuw5cwY
'ഇതാ എന്‍റെ നല്ല പാതി' എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്‍റെ ട്വീറ്റ്. ബച്ചനൊപ്പമാണ് ജയ നില്‍ക്കുന്നതെങ്കിലും ബച്ചന്‍റെ മുഖം ചിത്രത്തില്‍ കാണിച്ചിട്ടില്ല. അതിനാല്‍ തന്നെ രസകരമായൊരു ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 'എന്‍റെ നല്ല പാതി. മറുപാതി ആരെന്നുള്ളത് ഇവിടെ അപ്രസക്തമാണല്ലോ. അതിനാല്‍ തന്നെ കാണാനുമില്ല.' എന്നതാണ് ബച്ചന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. എപ്പോഴാണ് എവിടെ വെച്ചാണ് ചിത്രം എടുത്തത് എന്ന വിവരങ്ങളൊന്നും ബച്ചൻ വ്യക്തമാക്കിയിട്ടില്ല.
അറുപതുകളിലെയും എഴുപതുകളിലെയും സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങി നിന്ന സമയത്താണ് ജയാ ഭാധുരി അമിതാഭ് ബച്ചനെ വിവാഹം കഴിക്കുന്നത്. 1973 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. ഷോലെ, അഭിമാൻ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചഭിനയിച്ചു.