ETV Bharat / sitara

കല്‍ക്കിയുമായി ടൊവിനോ; ചിത്രീകരണം ആരംഭിച്ചു - കല്‍ക്കി

‘സെക്കൻഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിൽ സഹ സംവിധായകനായിരുന്ന പ്രവീൺ പ്രഭാറാമാണ് ചിത്രം ഒരുക്കുന്നത്.

author img

By

Published : Mar 12, 2019, 10:23 PM IST

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇൻസ്പെക്ടർ ബൽറാമിൽ നിന്നും പ്രചോദനമുൾക്കൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. നവാഗതനായ പ്രവീൺ പ്രഭാറാം ആണ് ചിത്രത്തിന്‍റെ സംവിധായകൻ. ടൊവിനോ തന്നെയാണ് പൂജാ ചടങ്ങിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ കഥയെക്കുറിച്ചോ അഭിനേതാക്കളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്നാണ് കൽക്കിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്സ് ബിജോയും നിർവഹിക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്‍റെ ബാനറിൽ സുവിൻ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘കൽക്കി’ കുറച്ച് കൂടി കൊമേഴ്സ്യൽ ഘടകങ്ങളുള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അത് കൊണ്ട് എന്‍റെ കരിയറിൽ ‘കൽക്കി’യും വേണം,” എന്നാണ് ചിത്രത്തെ കുറിച്ച് ടൊവിനോ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, ഉയരെ, ലൂക്ക, വൈറസ്, ലൂസിഫർ, കിലോമീറ്റേഴ്സ് ആന്‍റ്കിലോമീറ്റേഴ്സ് എന്ന് തുടങ്ങി ആറോളം ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Intro:Body:

കല്‍ക്കിയായി ടൊവിനോ; ചിത്രീകരണം ആരംഭിച്ചു

‘സെക്കൻഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളിൽ സംവിധാനസഹായിയായിരുന്ന പ്രവീൺ പ്രഭാറാമാണ് ചിത്രം ഒരുക്കുന്നത്.

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രം ‘കൽക്കി’യുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇൻസ്പെക്ടർ ബൽറാമിൽ നിന്നും പ്രചോദനമുൾകൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത് എന്നാണ് റിപ്പോർട്ട്. നവാഗതനായ പ്രവീൺ പ്രഭാറാം ആണ് ചിത്രത്തിന്റെ സംവിധായകൻ. 

ടൊവിനോ തന്നെയാണ് പൂജ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കഥയെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ കൂടുതൽ വിശദാംശങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സുജിൻ സുജാതനും പ്രവീൺ പ്രഭാറാമും ചേർന്നാണ് ‘കൽക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്സ് ബിജോയും നിർവ്വഹിക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘കൽക്കി’ കുറച്ച് കൂടി കൊമേഴ്സ്യൽ ഘടകങ്ങളുള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അത് കൊണ്ട് എന്റെ കരിയറിൽ ‘കൽക്കി’യും വേണം,” എന്നാണ്  ചിത്രത്തെ കുറിച്ച് ടൊവിനോ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘ആൻഡ് ദി ഓസ്കാർ ഗോസ് റ്റു’, ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘ലൂസിഫർ’, ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്നു തുടങ്ങി ആറോളം ചിത്രങ്ങളാണ് ടോവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.