കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടി കെപിഎസി ലളിതയുടെ (KPAC Lalitha) ചികിത്സാചെലവ് സര്‍ക്കാര്‍ (Kerala Government) ഏറ്റെടുത്തതില്‍ പ്രതികരിച്ച് നടനും എംപിയുമായ സുരേഷ് ഗോപി (Suresh Gopi). സര്‍ക്കാരിന്‍റെ മുന്നില്‍ അപേക്ഷ വന്നത് കൊണ്ടാകും കെപിഎസി ലളിതയുടെ ചികിത്സ ഗവണ്‍മെന്‍റ് ഏറ്റെടുക്കേണ്ട (Government takes over KPAC Lalitha medical expenses) സാഹചര്യമുണ്ടായതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിന്‍റെ അന്വേഷണത്തില്‍ അവര്‍ക്കത് ആവശ്യമുണ്ടെന്ന് തോന്നിക്കാണും, സര്‍ക്കാരിന്‍റെ സത്യസന്ധതയില്‍ സംശയമുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നും അദ്ദേഹം പറഞ്ഞു. 'കെപിഎസി ലളിതയ്‌ക്ക് ചികിത്സാ സഹായം നല്‍കിയത് സര്‍ക്കാരാണ്. അതൊക്കെ സര്‍ക്കാരിന്‍റെ അവകാശമാണ്. സര്‍ക്കാര്‍ അത് അന്വേഷിച്ച്, അവര്‍ക്കത് അത്യാവശ്യമാണെന്ന് തോന്നിക്കാണും. അവര്‍ കൊടുക്കട്ടെ.
സര്‍ക്കാരിന്‍റെ സത്യസന്ധതയില്‍ സംശയമുണ്ടെങ്കില്‍ അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെ കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞ് നടക്കുന്നത് തെറ്റാണ്. കേന്ദ്രസര്‍ക്കാരിന്‍റെ ഫണ്ടില്‍ നിന്നും കലാകാരര്‍ക്ക് ചികിത്സാസഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. രണ്ട് കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.' -സുരേഷ് ഗോപി പറഞ്ഞു.
Also Read: Marakkar song | Ilaveyil | 'ഇളവെയിലലകളില്‍ ഒഴുകും'; ഒരു പടികൂടി പ്രതീക്ഷയേറ്റി മരക്കാറിലെ ഗാനം
കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ മന്ത്രി അബ്‌ദുറഹ്മാനും (V Abdurahiman) പ്രതികരിച്ചിരുന്നു. കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ ചികിത്സാചെലവ് ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.
'ഒരു കലാകാരി എന്ന നിലയ്‌ക്കാണ് സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരര്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. അവരെ കയ്യൊഴിയാനാകില്ല. അവര്‍ നാടിന്‍റെ സ്വത്താണ്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ തുച്‌ഛമായ വരുമാനം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. കെപിഎസി ലളിത ആവശ്യപ്പെട്ടത് കൊണ്ടാണ് സര്‍ക്കാര്‍ ചികിത്സാചെലവ് ഏറ്റെടുത്തത്. ചികിത്സ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കൊക്കെ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ആരെയും തഴഞ്ഞിട്ടില്ല. എന്‍റെ മണ്ഡലത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്.' -മന്ത്രി പറഞ്ഞു.
നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടി. കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്‌ത്രക്രിയ നടത്തണമെന്നും നടിയുടെ മകള്‍ ശ്രീക്കുട്ടി ഭരതന്‍ അറിയിച്ചിരുന്നു.