നടപ്പിലും സംസാരത്തിലും രൂപഭാവത്തിലുമൊക്കെ അച്ഛൻ സുരേഷ് ഗോപിയെ ഓർമ്മപ്പെടുത്തുന്ന ഗോകുൽ സുരേഷിനെ ജൂനിയർ ചാക്കോച്ചിയെന്നാണ് ആരാധകർ വിളിക്കുന്നത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ മുണ്ടുടുത്ത് മാസ് സ്റ്റൈലിൽ ഗോകുൽ സുരേഷ് വന്നിറങ്ങുമ്പോഴും ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ സുരേഷ് ഗോപിയുടെ പഴയ കഥാപാത്രങ്ങളെയാണ് ഗോകുൽ ഓർമ്മിപ്പിച്ചത്.
ഇപ്പോഴിതാ തന്‍റെതനിപകർപ്പായ മകന്‍റെചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയാണ് നടനും എംപിയുമായ സുരേഷ്ഗോപി. തന്‍റെപഴയകാലത്തെ ഫോട്ടോയ്ക്ക് ഒപ്പമാണ് മകന്‍റെഫോട്ടോയും താരം ചേർത്തുവച്ചിരിക്കുന്നത്. നാളെ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ‘സൂത്രക്കാരൻ’ എന്ന പുതിയ ചിത്രത്തിന്‍റെഗെറ്റപ്പിലാണ് ഗോകുൽ സുരേഷ് ചിത്രത്തിൽ. എന്തായാലും അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താങ്കളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണല്ലോ മകൻ എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരും സജീവമാണ്.
- " class="align-text-top noRightClick twitterSection" data="">
അച്ഛന്‍റെവഴിയേ സിനിമയിലെത്തിയ ഗോകുലും അഭിനയത്തിൽ സജീവമാണിപ്പോൾ. പ്രണവ് മോഹൻലാൽ നായകനായ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചതിന് ശേഷം ഗോകുൽ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരൻ’.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ‘തമിഴരശൻ’ എന്ന ചിത്രത്തിന്‍റെതിരക്കുകളിലാണ് താരമിപ്പോൾ. ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘തമിഴരശനി’ൽ ഒരു ഡോക്ടർ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.