ETV Bharat / sitara

'ആന്‍ഡ്രോയിഡ് കുഞ്ഞപ്പ'ന്‍റെ ട്രെയിലര്‍ പുറത്തിറക്കി - Android Kunjappan trailer latest

പോസ്റ്ററുകളിലൂടെ വിസ്‌മയിപ്പിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25 ട്രെയിലർ പുറത്തിറക്കി. സൗബിന്‍റെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലറെത്തി
author img

By

Published : Oct 29, 2019, 7:25 PM IST

സൗബിനും സുരാജ് വെഞ്ഞാറമൂടും അച്ഛനും മകനുമായെത്തുന്നുവെന്ന വാർത്ത വന്നപ്പോൾ മുതൽ ആരാധകർ പ്രതീക്ഷയിലാണ്. ടീസറിലും പോസ്റ്ററുകളിലും സുരാജിന്‍റെ വ്യത്യസ്‌തമായ വേഷപ്പകർച്ച കൂടി കണ്ടപ്പോൾ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ഈ വർഷത്തെ ഹിറ്റുകളിൽ ഇടം പിടിക്കുമെന്നാണ് സൂചന.

  • " class="align-text-top noRightClick twitterSection" data="">

മൂണ്‍ഷോട്ട് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രത്തിന്‍റെ നിർമാണം. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയിൽ സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, കെന്‍റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങിയ മികച്ച താരനിര തന്നെ അണിനിരക്കുന്നു. ബോളിവുഡിൽ സജീവമായിരുന്ന രതീഷിന്‍റെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ. ഒരു ഹ്യൂമനോയിഡിന്‍റെ കാഴ്‌ചപ്പാടിലൂടെ ആധുനിക മലയാളിയുടെ ജീവിതം ഹാസ്യവൽക്കരിച്ചാണ് കഥ മുന്നേറുന്നത്. ബിജി ബാൽ സംഗീതം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി. കെ. ഹരിനാരായണനും എ. സി. ശ്രീഹരിയും ചേർന്നാണ്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറയും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. റഷ്യയിലും പയ്യന്നൂരിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബറില്‍ തിയേറ്ററുകളിലെത്തും.

Intro:Body:

android kunjappan

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.