ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തെ പേര് കണ്ടപ്പോള്‍ പലരും ഞെട്ടി. ഒന്നാം സ്ഥാനക്കാരിയുടെ പേര് സണ്ണി ലിയോൺ. പോയിന്‍റ് 98.50!. ബിഹാറിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയര്‍ ഡിപ്പാര്‍ട്ട്‌മെൻ്റ്ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെൻ്റിൻ്റെതാൽക്കാലിക മെറിറ്റ് ലിസ്റ്റിലാണ് സണ്ണി ലിയോണിന്‍റെ പേര് ഉള്‍പ്പെട്ടത്.
സംഭവമറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് സണ്ണിയും ആരാധകരും. മെറിറ്റ് ലിസ്റ്റിൻ്റെചിത്രം സണ്ണി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. 'മറ്റൊരു ഞാൻ വളരെ മികച്ച സ്കോർ കരസ്ഥമാക്കിയതിൽ അതിയായ സന്തോഷം' എന്ന കുറിപ്പോടെയാണ് താരത്തിൻ്റെപോസ്റ്റ്.
HAHA, Im so glad the OTHER me has scored so well !!!!! lol... https://t.co/dV1RTQTN5J
— Sunny Leone (@SunnyLeone) February 20, 2019 " class="align-text-top noRightClick twitterSection" data="
">HAHA, Im so glad the OTHER me has scored so well !!!!! lol... https://t.co/dV1RTQTN5J
— Sunny Leone (@SunnyLeone) February 20, 2019HAHA, Im so glad the OTHER me has scored so well !!!!! lol... https://t.co/dV1RTQTN5J
— Sunny Leone (@SunnyLeone) February 20, 2019
പട്ടികയില്‍ നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ; പേര്- സണ്ണി ലിയോൺ, പിതാവിന്‍റെ പേര്- ലിയോണ ലിയോണി, ജനന തീയ്യതി- 13 മെയ് 1991, ജനറല്‍ വിഭാഗം, 98.50 പോയിന്‍റ്. അപേക്ഷയ്ക്ക് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും പറയുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയത്തിന് ലഭിച്ച 25 പോയിന്‍റാണ് സണ്ണിയ്ക്ക്. അങ്ങനെ കൂടുതല്‍ പോയിന്‍റ് നേടിയതിന്‍റെ അടിസ്ഥാനത്തിലാണ് സണ്ണി ലിയോൺഒന്നാം സ്ഥാനം നേടിയത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ തന്നെ രംഗത്തെത്തി. ആരോ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റില്‍ സണ്ണി കടന്നു കൂടിയതെന്ന് പിഎച്ച്‌ഇഡി അധികൃതര്‍ വ്യക്തമാക്കി. വെബ്ബ് സൈറ്റിൽ ഉദ്യോഗാര്‍ത്ഥികള്‍ അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ചാണ് അധികൃതര്‍ പട്ടിക തയ്യാറാക്കിയത്. 214 ഒഴിവുകളാണ് തസ്തികയിലുള്ളത്. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാകട്ടെ 17911 പേരും. ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 642 പേര്‍ക്കാകും അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കാനാകുക.