സന്ദേശം സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നല്‍കി ശ്രീനിവാസൻ. ആ സിനിമയിലൂടെ പറയുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് ചിലർ വിമർശനവുമായി വരുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു.
'സന്ദേശത്തില്‍ തിലകന്‍ ചേട്ടന്റെ ഒരു ഡയലോഗുണ്ട്. രാഷ്ട്രീയം നല്ലതാണ്. അത് നല്ലയാളുകള്‍ പറയുമ്പോള്‍. ആദ്യം സ്വയം നന്നാകണം. പിന്നെയാണ് നാട് നന്നാക്കേണ്ടത് എന്നും പറയുന്നുണ്ട്. എങ്ങനെയാണ് ആ സിനിമ അരാഷ്ട്രീയ വാദം ആകുന്നത്? എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷേ ഒരു കൊടിയുടെ മുമ്പില്‍ സല്യൂട്ട് ചെയ്യുന്ന രാഷ്ട്രീയമല്ല.' ശ്രീനിവാസന്‍ പറയുന്നു.
'ന്യൂജെന്‍ സിനിമകളില്‍ നല്ല സിനിമകള്‍ വളരെ കുറവാണ്. ചിലത് സഹിക്കാന്‍ പറ്റില്ല. നീലക്കുയില്‍ അതിറങ്ങിയ കാലത്തെ ന്യൂ ജനറേഷന്‍ സിനിമയാണ്. അന്ന് ഈ പേര് വന്നിട്ടില്ല എന്ന് മാത്രം. വേണോ വേണ്ടയോ എന്നറിയാതെയാണ് പല ന്യൂ ജനറേഷന്‍ സിനിമകളും എടുത്തിരിക്കുന്നത്,' ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സംശയമുണ്ടെന്ന് തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയം ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സിനിമ അതിനെ നിരുത്സാഹപ്പെടുത്തുകയാണെന്നും ശ്യാം പറഞ്ഞിരുന്നു. ചിത്രം അരാഷ്ട്രീയ വാദമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന ശ്യാം പുഷ്കരന്‍റെ വാദം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു.