ETV Bharat / sitara

മലയാളത്തിന്‍റെ സിത്തുമണിക്ക്, ശബ്ദ സൗന്ദര്യത്തിന്, ഇന്ന് പിറന്നാൾ - സിത്താര

വ്യത്യസ്ത ഗാനാലാപന ശൈലിയിലൂടെയും നിലപാടുകളിലൂടെയും വളരെ വേഗം സംഗീതാസ്വാദകരുടെ മനസിൽ സ്ഥാനം പിടിച്ച സിത്താര കൃഷ്ണകുമാറിന് ഇന്ന് മുപ്പത്തഞ്ചാം പിറന്നാൾ...

singer  sithara krishnakumar  birthday  സിത്താര കൃഷ്ണകുമാർ  ഗായിക  സിത്താര  സംഗീതം
മലയാളത്തിന്‍റെ സിത്തുമണിക്ക്, ശബ്ദ സൗന്ദര്യത്തിന്, ഇന്ന് പിറന്നാൾ
author img

By

Published : Jul 1, 2021, 9:08 AM IST

സംഗീതാസ്വാദകരെ തന്‍റെ ശബ്ദത്തിന്‍റെ ജാലവിദ്യയിൽ കുരുക്കിട്ട് നിർത്തുന്ന, ശബ്ദത്തിലെന്നപോലെ ജീവിതത്തിലും സ്വന്തമായി വ്യക്തിത്വമുള്ള സിത്താര കൃഷ്ണകുമാറിന്, മലയാളത്തിന്‍റെ സിത്തുമണിക്ക് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ. തന്‍റെ ശബ്ദത്തിലെ സൗന്ദര്യം മാനുഷികവും മനുഷ്യത്വവുമായ നിലപാടുകളിലും ഉള്ള ഗായിക. പാട്ടുകളിലൂടെ വിസ്മയിപ്പിച്ച സിത്താര തന്‍റെ സാമൂഹിക പ്രതിബദ്ധത പാട്ടുകളിൽ ഒതുക്കിയില്ല. കൃത്യമായ നിലപാടുകൾ സിത്താര എന്നും പറഞ്ഞു കൊണ്ടിരുന്നു.

singer  sithara krishnakumar  birthday  സിത്താര കൃഷ്ണകുമാർ  ഗായിക  സിത്താര  സംഗീതം
മലയാളത്തിന്‍റെ സിത്തുമണിക്ക്, ശബ്ദ സൗന്ദര്യത്തിന്, ഇന്ന് പിറന്നാൾ

സമാനതകളില്ലാത്ത ഗാനാലാപനം

സമാനതകളില്ലാത്ത ശൈലിയിൽ ഗാനങ്ങൾ ആലപിച്ചു കൊണ്ടാണ് സിത്താര മലയാളികളുടെ മനസിൽ ഇടം പിടിക്കുന്നത്. പക്ഷേ മലയാളക്കരയിൽ മാത്രം ഒതുങ്ങിയില്ല സിത്താരയുടെ ശബ്ദസൗന്ദര്യം. അഞ്ച് ഭാഷകളിൽ സിത്താര തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ പാടി.

സിത്താര പാടിയ ഉയരെ'യിലെ 'നീ മുകിലോ' എന്ന ഗാനത്തിലൂടെ മലയാളിയുടെ മനസ് കീഴടക്കി. കുമ്പളങ്ങി നൈറ്റ്സി'ലെ ചെരാതുകൾ എന്ന ഗാനത്തിൽ ഓരോ മനസിനെയും അലിയിക്കാൻ പാകത്തിലുള്ള ചെപ്പടി വിദ്യ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നു. ഗോദയിലെ 'വാവ്' എന്ന ഗാനം കേട്ട ഓരോരുത്തരും പറഞ്ഞു വാവ് എന്ന്.

തന്‍റെ നുണക്കുഴി ചിരിയിലൂടെ, തന്‍റെ വേറിട്ട ശബ്ദത്തിലൂടെ സിത്താര മനസു കീഴടക്കാൻ തുടങ്ങിയത് 2007ലാണ്. വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന സിനിമയിലെ 'പമ്മി പമ്മി വന്നേ' എന്ന ഗാനത്തിലൂടെയാണ് സിത്താര സിനിമയിലേക്ക് കാലെടുത്തു വക്കുന്നത്. എന്നാൽ ഈ കുറഞ്ഞ കാലയളവിൽ 300ലധികം പാട്ടുകൾ സിത്താര പാടിക്കഴിഞ്ഞു. രണ്ട് സ്റ്റേറ്റ് അവാർഡുകളടക്കം നിരവധി അവാർഡുകൾ സിത്താര സ്വന്തമാക്കി.

സംഗീത സംവിധാനത്തിലും കൈയൊപ്പ്

2017ൽ സംഗീത സംവിധാനത്തിലേക്കും സിത്താര കാലെടുത്തു വച്ചു. എന്‍റെ ആകാശം എന്ന ഗാനം സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, പാടി അവതരിപ്പിച്ച് സംഗീത സംവിധാനവും തനിക്ക് വഴങ്ങും എന്ന് സിത്താര തെളിയിച്ചു. നർത്തകിയായി കലാജീവിതം ആരംഭിച്ച സിത്താര പതിയെ ഗായികയിലേക്ക് വഴിമാറുകയായിരുന്നു. തന്‍റെ ഗുരുക്കന്മാരായ പാലയ് സി.കെ രാമചന്ദ്രൻ, രാമനാട്ടുകര സതീശൻ മാസ്റ്റർ എന്നിവരിൽ നിന്നും കർണാടക സംഗീതവും ഉസ്താദ് ഫിയാസ് ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും സിത്താര അഭ്യസിച്ചു.

നിലപാടുകളിലൂടെ വിസ്മയിപ്പിച്ച ഗായിക

സൈബർ ബുള്ളിയിങ്ങിനെതിരെ ലൈവിൽ വന്ന് മേക്കപ്പ് അഴിച്ച് മാറ്റിയാണ് സിത്താര തന്‍റെ നിലപാടറിയിച്ചത്. സമൂഹമാധ്യമത്തിലെ പരസ്പര ആക്ഷേപങ്ങൾക്കെതിരെയും സിത്താര പ്രതികരിച്ചു. ഒരു തെറ്റിനുള്ള മറുപടി മറ്റൊരു തെറ്റല്ല എന്ന് സമൂഹമാധ്യമങ്ങളിലെ പരസ്പര ആക്ഷേപങ്ങൾക്കെതിരെ സിത്താര പറയുന്നു. സ്ത്രീധനത്തിനെതിരെയും സിത്താര രംഗത്തു വന്നിരുന്നു. പെൺകുഞ്ഞുങ്ങളെ പഠിക്കാനും യാത്ര ചെയ്യാനും അനുവദിക്കൂവെന്ന് സിത്താര പറയുന്നു.

മകൾ സായുവിന്‍റെ ജന്മദിനത്തിൽ എല്ലാവരെയും ഉപാധികളില്ലാതെ, പരിമിതികളില്ലാതെ, സംശയമില്ലാതെ സ്നേഹിക്കാൻ പറഞ്ഞ, സിത്താര കൃഷ്ണകുമാറിന്, മലയാളത്തിന്‍റെ സിത്തുമണിക്ക് സ്നേഹങ്ങളിൽ നിറഞ്ഞ, ഗാനങ്ങളിൽ കുതിർന്ന ഒരുപാടൊരുപാട് ജന്മദിനങ്ങൾ ഇനിയുമുണ്ടാവട്ടെ....

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.