ETV Bharat / sitara

പറന്ന് പറന്ന് ഹിറ്റിലേക്ക്; ജ്യോത്സനയുടെ സംഗീത ആല്‍ബം വൈറല്‍ - jyotsna new album dong

എന്‍സോ, കിങ്‌സുയി എന്നീ ജാപ്പനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്തിരിക്കുന്ന വീഡിയോ യുവാക്കള്‍ക്കിടയില്‍ ഹരമായിക്കൊണ്ടിരിക്കുകയാണ്.

ജ്യോത്സന
author img

By

Published : Oct 28, 2019, 3:03 PM IST

ഗായിക ജ്യോത്സനയുടെ ഏറ്റവും പുതിയ മ്യൂസിക് ആല്‍ബമാണ് ഇപ്പോൾ യുട്യൂബില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ജ്യോത്സന സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്തിരിക്കുന്ന ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് ജ്യോത്സനയും വിനായക് ശശികുമാറും ചേർന്നാണ്.

  • " class="align-text-top noRightClick twitterSection" data="">

എൻസോ, കിങ്സുയി എന്നീ ജാപ്പനീസ് ആശയങ്ങളില്‍ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ആല്‍ബം നമ്മിലെ നമ്മെ തിരിച്ചറിയുക എന്ന സന്ദേശമാണ് നല്‍കുന്നത്. ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്ന് പോകുന്നൊരു ഫീലാണ് ഗാനം നല്‍കുന്നത്. അതാണ് ജ്യോത്സനയും ഉദ്ദേശിച്ചിരുന്നത്. വീഡിയോയില്‍ പല രൂപഭാവങ്ങളിലും പ്രത്യക്ഷപ്പെടുന്ന ജ്യോത്സ്‌നയെക്കണ്ട് 'ആഞ്ജലീന ജോളിയെപ്പോലെയുണ്ടല്ലോ' എന്നും ആരാധകര്‍ പറയുന്നു.

ദൃശ്യഭംഗി കൊണ്ടും ഗാനം കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട്. ഗില്‍ബർട്ട് സേവ്യർ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിന്‍ കൗശനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.