നിർമാതാവ് ജോബി ജോർജിന്‍റെ ആരോപണങ്ങൾക്ക് താനിനി മറുപടി പറയുന്നില്ലെന്ന് നടൻ ഷെയ്ൻ നിഗം. തന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തി മറുപടി നൽകിക്കൊള്ളുമെന്നും ഷെയ്ൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ജോബി ജോർജിന്‍റെ പത്രസമ്മേളനം ഇന്നലെ കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വാചകത്തിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയുടെ താഴെ കമന്‍റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടും കൂടിയുള്ള മറുപടിയാണ്. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ എന്‍റെ റബ്ബ് ഉണ്ടെങ്കിൽ ഞാനിനി മറുപടി തരുന്നില്ല. റബ്ബ് തന്നോളുമെന്നും ഷെയ്ൻ പറഞ്ഞു. വീഡിയോയ്ക്ക് താഴെ ഷെയ്നിന് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
നിർമാതാവ് ജോബി ജോർജിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് ഷെയ്ൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ലൈവ് വന്നത്. ഭീഷണിപ്പെടുത്തുന്ന ജോബിയുടെ ഓഡിയോയും ഷെയ്ൻ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോബി വാർത്താസമ്മേളനം നടത്തിയത്. താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയ്ന്‍ നിഗവുമായി കരാറുണ്ടെന്നായിരുന്നു ജോബി ജോര്‍ജിന്‍റെ വിശദീകരണം. പറഞ്ഞ സമയത്തൊന്നും ഷെയ്ന്‍ ഷൂട്ടിങുമായി സഹകരിച്ചില്ല. 16 ദിവസം അഭിനയിച്ചപ്പോള്‍ തന്നെ 30 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നും ജോബി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.