ETV Bharat / sitara

നിർമാതാവില്‍ നിന്നും വധഭീഷണിയെന്ന് ഷെയ്ൻ നിഗം - ഷെയ്ൻ നിഗം

സംഭവത്തില്‍ ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഷെയ്ൻ നിഗം
author img

By

Published : Oct 17, 2019, 7:40 AM IST

കൊച്ചി: തനിക്ക് വധഭീഷണിയെന്ന് നടന്‍ ഷെയന്‍ നിഗം. നിര്‍മാതാവ് ജോബി ജോര്‍ജില്‍ നിന്നും താന്‍ വധ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഷെയ്ന്‍ നിഗം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

ജോബി ജോര്‍ജിന്‍റെ ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മിക്കുന്ന ചിത്രമായ വെയിലില്‍ ഷെയ്ന്‍ ആണ് നായകന്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. വെയിലില്‍ ഷെയ്ന്‍റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു. എന്നാല്‍ കുര്‍ബാനിയിലെ ഗെറ്റപ്പിനായി പിന്‍വശത്ത് നിന്നും മുടി അല്‍പം വെട്ടി. ഇതോടെ താന്‍ വെയിലിന്‍റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കുകയാണെന്ന് ഷെയ്ന്‍ പറയുന്നു.

shane nigam in veyil  shane nigam faces death threat  ഷെയ്ൻ നിഗം  നിർമാതാവില്‍ നിന്നും വധഭീഷണിയെന്ന് ഷെയ്ൻ നിഗം
ഇൻസ്റ്റഗ്രാം

വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും മുടി പഴയത് പോലെയാകുമെന്നും അപ്പോഴേക്കും പരിഹരിക്കാനാവുന്ന പ്രശ്‌നമേയുള്ളൂവെന്നും ഷെയ്ന്‍ പറയുന്നു. സംഭവത്തില്‍ ഷെയ്ന്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന്‍റെ തെളിവുകളായ വോയിസ് മെസേജും ഫോട്ടോസും സഹിതമാണ് ഷെയ്ന്‍ അമ്മക്ക് പരാതി നല്‍കിയത്. പരാതിയുടെ കൂടെയുള്ള തെളിവുകള്‍ അമ്മ ഭാരവാഹി ഇടവേള ബാബുവിന് നല്‍കിയതായും താരം പറഞ്ഞു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.