റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ബോക്‌സ് ഓഫീസില്‍ പണം വാരി മുന്നേറുകയാണ് ഷാഹിദ് കപൂര്‍ ചിത്രം 'കബീർ സിങ്'. 270 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. 200 കോടി കടക്കുന്ന ഷാഹിദിന്റെ ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ വിജയത്തെ കുറിച്ചും ഒപ്പം കബീർ സിങിന് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ഷാഹിദ്.
‘ഒരു താരം ആയിരിക്കുമ്പോള്‍ തന്നെ നടന്‍ എന്ന ലേബലില്‍ അറിയപ്പെടാനായിരുന്നു എനിക്ക് ആഗ്രഹം. എന്റെ കരിയറിന്റെ തുടക്കത്തില്‍ പലരും പറഞ്ഞിട്ടുണ്ട്, ‘നീ ഡാന്‍സ് ചെയ്യുന്ന സിനിമ ചെയ്യ്, നീ ചോക്ലേറ്റ് ബോയ് ആയി അഭിനയിക്ക്’ എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്നിലെ അഭിനേതാവിനെ അവമതിക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് തന്നെ കബീര്‍ സിങ് നന്നായി അഭിനയിച്ച് നേടിയ വിജയമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ചിത്രം ഇത്രത്തോളം വിജയിച്ചത് കാണുമ്പോൾ ഇത് ഞാന്‍ അര്‍ഹിക്കുന്ന വിജയമല്ലെന്ന് തോന്നിപ്പോകുന്നു. സ്ഥിരമായി നിങ്ങളുടെ ചിത്രം വെറും 70-80 കോടി നേടുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം 270 കോടി രൂപ വാരുന്നു. അപ്പോഴാണ് അതിന്റെ ക്രെഡിറ്റ് എനിക്കല്ലെന്ന് തോന്നിപ്പോകുന്നത്', ഷാഹിദ് പറയുന്നു.
അതേസമയം ആണത്തത്തിന്റെ ആഘോഷവും സ്ത്രീ വിരുദ്ധതയുമാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. 'കബീർ സിങ് സ്ത്രീകളെ അധിക്ഷേപിക്കുന്ന കഥാപാത്രമാണ് എന്ന് പറയുന്നതില്‍ അർത്ഥമില്ല. അയാൾ സ്വന്തം അച്ഛനോടും സഹോദരനോടും അധ്യാപകനോടും എല്ലാം അത്തരത്തില്‍ തന്നെയാണ് പെരുമാറുന്നത്. അതെങ്ങെനെയാണ് സ്ത്രീകളോട് മാത്രമുള്ള പ്രശ്നമാകുന്നത്? എപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഹീറോയല്ല കബീര്‍ സിങ്,’ ഷാഹിദ് വ്യക്തമാക്കി.
ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയതായി വിവരമുണ്ട്. 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍.