ETV Bharat / sitara

നാനിയുടെ 'ജേഴ്സി' ഹിന്ദിയിലേക്ക്; നായകൻ ഷാഹിദ് കപൂർ - ഷാഹിദ് കപൂർ

അടുത്ത പുറത്തിറങ്ങിയ തെലുങ്ക് സിനിമകളില്‍ നിരൂപക-പ്രേക്ഷക പ്രശംസകള്‍ നേടിയെടുത്ത ചിത്രമാണ് ജേഴ്‌സി

shahid kapoor
author img

By

Published : Oct 17, 2019, 9:43 AM IST

കബീർ സിങ്ങിന്‍റെ വമ്പൻ വിജയത്തിലൂടെ ബോളിവുഡില്‍ വീണ്ടും തിളങ്ങി നില്‍ക്കുകയാണ് ഷാഹിദ് കപൂർ. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ സിനിമക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഇപ്പോഴിതാ മറ്റൊരു തെലുങ്ക് ചിത്രത്തിന്‍റെ റീമേക്കിലും നായകനാകാൻ ഒരുങ്ങുകയാണ് ഷാഹിദ്.

നാനി, ശ്രദ്ധ ശ്രീനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്പോർട്സ് ഡ്രാമാ ചിത്രം ജേഴ്സിയുടെ ഹിന്ദി റീമേക്കാണ് ഷാഹിദിന്‍റെ പുതിയ ചിത്രം. തെലുങ്കില്‍ നാനി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഷാഹിദ് അവതരിപ്പിക്കുക. മുന്‍ ക്രിക്കറ്റ് താരം രാമന്‍ ലാംബയുടെ ജീവിതത്തെ ആസ്പദമാക്കി ഗൗതം തിന്നാനുറി ഒരുക്കിയ ചിത്രമായിരുന്നു ജേഴ്‌സി. നാനിയുടെ ഇരുപത്തിമൂന്നാമത് ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗൗതം തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. അല്ലു അരവിന്ദ്, അമന്‍ ഗില്‍, ദില്‍ രാജു തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2020 ആഗസ്റ്റില്‍ റിലീസിനെത്തുമെന്നാണ് സൂചന.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.