മലയാളത്തിന്‍റെ 'ആക്ഷൺ' കിങ് സുരേഷ് ഗോപിക്ക് ഇന്ന്(26 ജൂലൈ) പിറന്നാൾ. താരത്തിന്‍റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ ക്യാരക്‌ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'എസ്‌ജി 251' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ തുടങ്ങി നിരവധി താരങ്ങൾ ചേർന്നാണ് പുറത്തിറക്കിയത്. എതിറിയില്‍ എന്‍റർടെയ്‌ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.
മാസ് ലുക്കില്‍ എസ്‌ജി
വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. 'സോൾട്ട് ആൻഡ് പെപ്പർ' ലുക്കിലുള്ള താടിയും പിന്നിലേക്ക് കെട്ടിവച്ച മുടിയും കൈയ്യിലെ ടാറ്റുവും ചിത്രത്തിന് ഒരു മാസ് പരിവേഷം നല്‍കുന്നുണ്ട്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകർക്ക് 'രോമാഞ്ചിഫിക്കേഷൻ' നല്‍കുന്ന ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
പുതുമുഖ സംവിധായകൻ
പുതുമുഖം രാഹുല്‍ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമീൻ സലീമാണ് തിരക്കഥ തയാറാക്കുന്നത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ - ഡിക്‌സൻ പൊടുത്താസ്, സ്റ്റില്‍സ് - ഷിജിൻ പി രാജ്, ക്യാരക്‌ടർ ഡിസൈന്‍ - സേതു ശിവാനന്ദന്‍, മാര്‍ക്കറ്റിംഗ് പി.ആര്‍- വൈശാഖ് സി വടക്കേവീട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ
നിലവില്‍ സുരേഷ് ഗോപിയുടെ മൂന്ന് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ', പുതുമുഖം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന 'കാവല്‍' എന്ന ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്.
![എസ്‌ജി 251 സുരേഷ് ഗോപി ഒറ്റക്കോമ്പൻ കാവല്‍ പാപ്പൻ Suresh gopi suresh gopi birthday sg251 ottakomban movie kaaval movie](https://etvbharatimages.akamaized.net/etvbharat/prod-images/collage_2606newsroom_1624678634_862.jpg)