ETV Bharat / sitara

ക്യാപ്റ്റൻ അമേരിക്ക, സ്പൈഡർമാൻ ഉൾപ്പെടെയുള്ള മാർവൽ താരങ്ങളെ അൺഫോളോ ചെയ്ത് അയൺ മാൻ

10 വർഷത്തോളം മാർവൽ കഥാപാത്രമായ അയൺ മാനിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് ഡൗണി പ്രശസ്തമാകുന്നത്.

iron man robert downey jr unfollows all marvel co-stars  ക്യാപ്റ്റൻ അമേരിക്ക, സ്പൈഡർമാൻ ഉൾപ്പെടെയുള്ള മാർവൽ താരങ്ങളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് അയൺ മാൻ  അയൺ മാൻ  ക്യാപ്റ്റൻ അമേരിക്ക  സ്പൈഡർമാൻ  iron man  robert downey jr  marvel  marvel stars  അവഞ്ചേഴ്സ്: എൻഡ് ഗെയിം  ചാപ്ലിൻ
ക്യാപ്റ്റൻ അമേരിക്ക, സ്പൈഡർമാൻ ഉൾപ്പെടെയുള്ള മാർവൽ താരങ്ങളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് അയൺ മാൻ
author img

By

Published : Jul 6, 2021, 8:33 PM IST

മാർവൽ താരങ്ങളെയെല്ലാം ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ഹോളിവുഡ് താരം റോബർട്ട് ഡൗണി ജൂനിയർ. കാരണമെന്തെന്നറിയാതെ ആരാധകർ. 10 വർഷത്തോളം മാർവൽ കഥാപാത്രമായ അയൺ മാനിനെ വെള്ളിത്തിരയിൽ അവതരിപ്പിച്ചാണ് ഡൗണി പ്രശസ്തമാകുന്നത്.

മാർവൽ സിനിമകളിൽ ക്യാപ്റ്റൻ അമേരിക്കയുടെ റോൾ അവതരിപ്പിച്ച ക്രിസ് ഇവാൻസ്, സ്പൈഡർമാൻ താരം ടോം ഹോളണ്ട് എന്നിവരുമായി ഡൗണി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. എന്നാൽ അവരെ ഉൾപ്പെടെയാണ് ഡൗണി അൺഫോളോ ചെയ്തത്.

ഡൗണിന്‍റെ അവസാന മാർവൽ സിനിമ അവഞ്ചേഴ്സ്: എൻഡ് ഗെയിം ആയിരുന്നു. താരം മാർവലിലേക്ക് മടങ്ങി വരുമെന്ന് ആരാധകർ പ്രതീക്ഷയർപ്പിച്ചിരിക്കെയാണ് ഡൗണിന്‍റെ പുതിയ നീക്കം.

Also Read:'പുല്ലില്ലെങ്കിൽ പാന്‍റായാലും മതി' ; ആട് ഉടുപ്പ് തിന്നുന്ന വീഡിയോ പങ്കുവച്ച് ചാക്കോച്ചൻ

അഞ്ചാം വയസ്സില്‍ ആണ് ഡൗണി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1992ൽ പുറത്തിറങ്ങിയ ചാപ്ലിൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദേശം ലഭിക്കുകയും ബാഫ്ത പുരസ്കാരം നേടുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.