ETV Bharat / sitara

'ഫഹദിനെ വൈറസില്‍ മിസ് ചെയ്തു'; റിമ കല്ലിങ്കല്‍

മറ്റ് പല പ്രൊജക്ടുകളും ആഷിക്കിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ വൈറസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതില്‍ താൻ ഇന്നും അഭിമാനിക്കുന്നുവെന്നും റിമ പറയുന്നു.

'ഫഹദിനെ വൈറസില്‍ മിസ് ചെയ്തു'; റിമ കല്ലിങ്കല്‍
author img

By

Published : May 17, 2019, 10:03 AM IST

കേരളത്തെ മുൾമുനയില്‍ നിർത്തിയ നിപ്പ കാലത്തെ കുറിച്ച് ആഷിക്ക് അബു ഒരുക്കുന്ന ചിത്രം വൈറസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നടിയും ആഷിക്ക് അബുവിന്‍റെ ഭാര്യയുമായ റിമ കല്ലിങ്കലാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ യുവതാരനിര ഒന്നടങ്കം അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ അസാന്നിധ്യം ചിലരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടാകും.

എന്നാല്‍ വൈറസില്‍ ഫഹദിനെ വല്ലാതെ മിസ് ചെയ്തുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിമ. ഫഹദിനായി ചിത്രത്തിലെ ഒരു രംഗം തന്നെ മാറ്റിവച്ചിരുന്നുവെന്നും എന്നാല്‍ 'അതിരൻ' എന്ന സിനിമയുടെ തിരക്ക് കാരണം ഫഹദിന് വൈറസിന്‍റെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നുമാണ് റിമ പറയുന്നത്. അഭിനേതാക്കളല്ല, മറിച്ച് കഥാപാത്രങ്ങളാണ് വൈറസിലെ താരങ്ങൾ എന്നും റിമ പറയുന്നു. ''ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങൾ ചെയ്തു. തിരിച്ച് പോയി. ഈ കഥാപാത്രങ്ങൾ ഓരോരുത്തരം വന്ന് ചില കഥകൾ പറയും. അതെല്ലാം ചേർന്ന് അവസാനം ഒന്നാകും. അതാണ് വൈറസ്'', റിമ വ്യക്തമാക്കി. ചിത്രത്തില്‍ ലിനി സിസ്റ്ററായി എത്തുന്നതും റിമ തന്നെയാണ്.

രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കൊ ബോബന്‍, ജോജു ജോർജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈറസിന്‍റെ കഥയൊരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രം ജൂൺ ഏഴിന് പ്രദർശനത്തിനെത്തും.

Intro:Body:

'ഫഹദിനെ വൈറസില്‍ മിസ് ചെയ്തു'; റിമ കല്ലിങ്കല്‍

മറ്റ് പല പ്രൊജക്ടുകളും ആഷിക്കിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ വൈറസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതില്‍ താൻ ഇന്നും അഭിമാനിക്കുന്നുവെന്നും റിമ വെളിപ്പെടുത്തി.

കേരളത്തെ മുൾമുനയില്‍ നിർത്തിയ നിപ്പ കാലത്തെ കുറിച്ച് ആഷിക്ക് അബു ഒരുക്കുന്ന ചിത്രം വൈറസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നടിയും ആഷിക്ക് അബുവിന്‍റെ ഭാര്യയുമായ റിമ കല്ലിങ്കലാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ യുവതാരനിര ഒന്നടങ്കം അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്‍റെ അസാനിധ്യം ചിലരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടാകും.

എന്നാല്‍ വൈറസില്‍ ഫഹദിനെ വല്ലാതെ മിസ് ചെയ്തുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിമ. ഫഹദിനായി ചിത്രത്തിലെ ഒരു രംഗം തന്നെ മാറ്റിവച്ചിരുന്നുവെന്നും എന്നാല്‍ 'അതിരൻ' എന്ന സിനിമയുടെ തിരക്ക് കാരണം ഫഹദിന് വൈറസിന്‍റെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നുമാണ് റിമ പറയുന്നത്. അഭിനേതാക്കളല്ല, മറിച്ച് കഥാപാത്രങ്ങളാണ് വൈറസിലെ താരങ്ങൾ എന്നും റിമ പറയുന്നു. ''ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങൾ ചെയ്തു. തിരിച്ച് പോയി. ഈ കഥാപാത്രങ്ങൾ ഓരോരുത്തരം വന്ന് ചില കഥകൾ പറയും. അതെല്ലാം ചേർന്ന് അവസാനം ഒന്നാകും. അതാണ് വൈറസ്'', റിമ വ്യക്തമാക്കി. ചിത്രത്തില്‍ ലിനി സിസ്റ്ററായി എത്തുന്നതും റിമ തന്നെയാണ്.  

രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, പാര്‍വ്വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കുഞ്ചാക്കൊ ബോബന്‍, ജോജു ജോർജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വൈറസിന്റെ കഥയൊരുക്കിയിരിക്കുന്നത് മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രം ജൂൺ ഏഴിന് പ്രദർശനത്തിനെത്തും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.