രണ്ടാമൂഴം കേസില്‍ ശ്രീകുമാർ മേനോന് തിരിച്ചടി - എംടി വാസുദേവൻ
രണ്ടാമൂഴത്തിന്‍റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന ശ്രീകുമാർ മേനോന്‍റെ ഹർജിയും തള്ളി.
രണ്ടാമൂഴം കേസില്‍ ശ്രീകുമാർ മേനോന് തിരിച്ചടി
രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കോടതി തള്ളി.
കോഴിക്കോട്: രണ്ടാമൂഴം നോവലുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസ് മധ്യസ്ഥന് വിടണമെന്ന ശ്രീകുമാർ മേനോന്‍റെ ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തളളി. ഇതോടെ എംടി വാസുദേവന്‍ നായരുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാവില്ല.
അതേ സമയം മേല്‍ക്കോടതിയെ സമീപിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനമെന്നാണ് വിവരം. കേസ് തീർക്കാൻ ജഡ്ജിയുടെ മധ്യസ്ഥം വേണമെന്ന സംവിധായകന്റെ ആവശ്യം റദ്ദാക്കണമെന്ന് കാട്ടി എംടി നൽകിയ ഹർജിയിലാണ് ഇന്ന് കോടതി വിധി പറഞ്ഞത്.
തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. മൂന്ന് വർഷത്തെ കരാർ കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാർ മേനോനെ എതിർകക്ഷിയാക്കി എംടി കോടതിയെ സമീപിച്ചത്.
Conclusion: