ETV Bharat / sitara

'രണ്ടാമൂഴം' കേസില്‍ ഇന്ന് വാദം തുടങ്ങും

author img

By

Published : Mar 2, 2019, 5:17 PM IST

2014ലാണ് സിനിമയ്ക്കായി എംടിയും ശ്രീകുമാർ മേനോനും കരാറില്‍ ഒപ്പിടുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ എം.ടി കോടതിയെ സമീപിച്ചത്.

'രണ്ടാമൂഴം' കേസില്‍ ഇന്ന് വാദം തുടങ്ങും

രണ്ടാമൂഴം തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി വാസുദേവൻ നായർ നല്‍കിയ ഹർജിയില്‍ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. കേസില്‍ മധ്യസ്ഥനെ വേണമെന്ന് ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടെങ്കിലും എംടി തയ്യാറായില്ല.

മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥ എഴുതി നല്‍കിയിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതാണ് എംടിയെ പ്രകോപിപ്പിച്ചത്. തിരക്കഥ ഉപയോഗിച്ച് സിനിമ തുടങ്ങുന്നതില്‍ നിന്നും കോടതി സംവിധായകനെയും നിർമ്മാതാവിനെയും വിലക്കിയിരുന്നു. കേസില്‍ സംവിധായകൻ, എർത്ത് ആന്‍റ് എയർഫിലിം നിർമ്മാണ കമ്പനി എന്നിവരാണ് എതിർകക്ഷികൾ.

2014ലാണ് സിനിമയ്ക്കായി മൂന്ന് വർഷത്തേക്ക് എംടിയും ശ്രീകുമാർ മേനോനും കരാറില്‍ ഒപ്പിടുന്നത്. എന്നാല്‍ നാല് വർഷം പിന്നിട്ടിട്ടും ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബർ 11ന് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്.

Intro:Body:

രണ്ടാമൂഴം കേസില്‍ ഇന്ന് വാദം തുടങ്ങും

കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനാലാണ് സംവിധായകൻ ശ്രീകുമാർ മേനോനെതിരെ എം.ടി കോടതിയെ സമീപിച്ചത്.

രണ്ടാമൂഴം തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി വാസുദേവൻ നായർ നല്‍കിയ ഹർജിയില്‍ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. കേസില്‍ മദ്ധ്യസ്ഥനെ വേണമെന്ന് ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടെങ്കിലും എംടി തയ്യാറായില്ല.

മലയാളത്തിലും ഇംഗ്ലീഷിലും തിരക്കഥ എഴുതി നല്‍കിയിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതാണ് എംടിയെ പ്രകോപിപ്പിച്ചത്. തിരക്കഥ ഉപയോഗിച്ച് സിനിമ തുടങ്ങുന്നതില്‍ നിന്നും കോടതി സംവിധായകനെയും നിർമ്മാതാവിനെയും വിലക്കിയിരുന്നു. കേസില്‍ സംവിധായക, എർത്ത് ആന്‍റ് എയർഫിലിം നിർമ്മാണ കമ്പനി എന്നിവരാണ് എതിർകക്ഷികൾ.

2014ലാണ് സിനിമയ്ക്കായി മൂന്ന് വർഷത്തേക്ക് എംടിയും ശ്രീകുമാർ മേനോനും കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് വർഷം പിന്നിട്ടിട്ടും ചിത്രത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബർ 11ന് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.