Mammootty Lijo Jose movie Nanpakal Nerathu Mayakkam : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ഇതാദ്യമായാണ് ലിജോ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നത്.
Nanpakal Nerathu Mayakkam shooting : ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് ഇരുവരും. തമിഴ്‌നാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുകയാണ്.
Ramya Pandian in Mammootty movie : ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴ് നടി രമ്യ പാണ്ഡ്യന്‍ ആണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ രമ്യ ജോയിന്‍ ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. രമ്യയുടെ ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
-
Kollywood Actress #RamyaPandian joins #NanpakalNerathuMayakkam !!#Mammootty #LijoJosePellissery@mammukka @iamramyapandian pic.twitter.com/qyWGzR1YFY
— Mammootty Fans Club (@MammoottyFC369) November 26, 2021 " class="align-text-top noRightClick twitterSection" data="
">Kollywood Actress #RamyaPandian joins #NanpakalNerathuMayakkam !!#Mammootty #LijoJosePellissery@mammukka @iamramyapandian pic.twitter.com/qyWGzR1YFY
— Mammootty Fans Club (@MammoottyFC369) November 26, 2021Kollywood Actress #RamyaPandian joins #NanpakalNerathuMayakkam !!#Mammootty #LijoJosePellissery@mammukka @iamramyapandian pic.twitter.com/qyWGzR1YFY
— Mammootty Fans Club (@MammoottyFC369) November 26, 2021
Bigg Boss Contestant Ramya Pandian : മുന്‍ ബിഗ് ബോസ് തമിഴ് മത്സരാര്‍ഥി കൂടിയാണ് രമ്യ പാണ്ഡ്യ. ബിഗ് ബോസ് തമിഴ് സീസണ്‍ 4 മത്സരാര്‍ഥിയായിരുന്നു രമ്യ. 2015ല്‍ പുറത്തിറങ്ങിയ 'ഡമ്മി തപസ്' എന്ന ചിത്രത്തിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറിയത്.
Ashokan with Mammootty movie : ചിത്രത്തില്‍ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 30 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അശോകന്‍ മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. ഇതേകുറിച്ച് അശോകനും പ്രതികരിച്ചു. '30 വര്‍ഷത്തിന ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ചെയ്‌ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‌തമായിട്ടുള്ള സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. മമ്മൂക്കയുടേതും വളരെ വ്യത്യസ്‌തമായ ഒരു വേഷമാണ്. മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്.' -അശോകന്‍ പറഞ്ഞു.
Mammootty's first production for Nanpakal Nerathu Mayakkam : മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലാണ്. നര്‍മ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരില്‍ ലിജോ ജോസും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.
New faces in Mammootty's latest movie : മമ്മൂട്ടിക്കൊപ്പം പുതുമുഖ താരങ്ങളാണ് മലയാളത്തിലും തമിഴിലുമായി അണിനിരക്കുക. 'പേരന്‍പ്', 'പുഴു' എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഈശ്വറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുക. എസ്.ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. 'ജല്ലിക്കെട്ട്', 'ചുരുളി', എന്നിവയ്ക്ക് പിന്നാലെ എസ് ഹരീഷ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നു. തിയേറ്റര്‍ റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
Mammootty latest movies : ലിജോ ജോസ് ചിത്രത്തിന് ശേഷം സിബിഐ യുടെ അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ലിജോ ജോസിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ചുരുളി. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.
Also Read: RRR soul anthem Janani: ജനനി: സോൾ ആന്തവുമായി രാജമൗലിയുടെ ആർആർആർ