ETV Bharat / sitara

വീണ്ടും പ്രഭാസ്; രാധേ ശ്യാം റിലീസ് 2012 ജനുവരി 14ന് - പ്രഭാസ്

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്ഡെ ആണ്.

radhe shyam release postponed  radhe shyam release pushed  radhe shyam new release date  prabhas radhe shyam new release date  radhe shyam  prabhas  prabhas  pooja hegde  രാധേ ശ്യാം  പ്രഭാസ്  പൂജ ഹെഗ്ഡെ
രാധേ ശ്യാം റിലീസ് 2012 ജനുവരി 14ന്
author img

By

Published : Jul 30, 2021, 1:44 PM IST

മകരസംക്രാന്തി, പൊങ്കൽ സീസണിൽ തിയേറ്ററുകൾ കീഴടക്കാനൊരുങ്ങി പ്രഭാസിന്‍റെ പ്രണയ ചിത്രം രാധേ ശ്യാം. 2022 ജനുവരി 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് പ്രഭാസ് തന്നെയാണ് അറിയിച്ചത്. പ്രഭാസ് വീണ്ടും പ്രണയ നായകനായി എത്തുന്ന ചിത്രം രാധ കൃഷ്ണ കുമാർ ആണ് സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെ ആണ് പ്രഭാസിന്‍റെ നായികയായെത്തുന്നത്.

യൂറോപ്പിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന് സൂചനകൾ ഉണ്ടെങ്കിലും ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Also Read: എൽസമ്മയിലൂടെ വന്ന് ഗായത്രിയായി വിസ്‌മയിപ്പിച്ചു; പിറന്നാൾ നിറവിൽ ആൻ അഗസ്റ്റിൻ

സത്യരാജ്, ഭാഗ്യശ്രീ, കുണാല്‍ റോയ് കപൂര്‍, ജഗപതി ബാബു, ജയറാം തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂലൈ 30ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് നീണ്ടുപോകുകയായിരുന്നു. യുവി ക്രീയേഷന്‍സും ടി സീരിസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറിന്‍റേതാണ് സംഗീതം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.