രചന നാരായണന്‍കുട്ടി പ്രധാനവേഷത്തിലെത്തിയ 'വഴുതന' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ ട്രെന്‍ഡിങ് ആവുകയാണ്. പന്ത്രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ കുഞ്ഞ് ചിത്രം സമൂഹത്തിലെ പലര്‍ക്കുമുള്ള മറുപടിയാണ്. ഷോര്‍ട്ട്ഫിലിം പുറത്തിറങ്ങുന്നതിന് മുന്‍പ് അണിയറപ്രവര്‍ത്തകര്‍ വഴുതനയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ഈ ടീസറും യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
'തട്ടീം മുട്ടീം' എന്ന സീരിയലിലൂടെ ശ്രദ്ധേയനായ ജയകുമാറും രചന നാരായണന്‍ കുട്ടിയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞ് നോക്കുന്നവര്‍ എവിടെയുമുണ്ടാകും. അത്തരക്കാര്‍ക്ക് മുഖത്തടിക്കുന്ന മറുപടിയുമായാണ് 'വഴുതന' അവസാനിക്കുന്നത്. അതേസമയം, ചിത്രത്തെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി നിർമിച്ച ചിത്രമാണ് 'വഴുതന' എന്നാണ് അവരുടെ പക്ഷം. പ്രേക്ഷകരുടെ ലൈംഗിക ദാരിദ്ര്യത്തെ പരിഹസിക്കാനായി നിർമിച്ച ചിത്രം അതേ ചേരുവകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നതിന് ഉപയോഗിച്ചിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
റോഷൻ ആൻഡ്രൂസിന്‍റെ സഹസംവിധായകനായി പ്രവർത്തിച്ച അലക്സാണ് വഴുതന സംവിധാനം ചെയ്തിരിക്കുന്നത്. കാരുണ്യമാത ഫിലിമിന്‍റെ ബാനറില്‍ ജസറ്റിന്‍ ജോസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിജു സണ്ണി ക്യാമറയും പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. റോണി റാഫേലിന്‍റേതാണ് സംഗീതം.