ജീൻ പോള്‍ ലാലിന് ലോക ബാഡ്മിന്‍റൻ ചാമ്പ്യന്‍ പി വി സിന്ധുവിന്‍റെ സ്നേഹാന്വേഷണങ്ങൾ. തന്‍റെ കടുത്ത ആരാധകനാണ് ജീനെന്ന് അറിഞ്ഞ സിന്ധു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തെ തിരക്കിയത്. ജീനിന്‍റെ അടുത്ത ബന്ധുവാണ് ഈ ആരാധനയുടെ കാര്യം സിന്ധുവിനെ അറിയിക്കുന്നത്.
ജീൻ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ സിന്ധുവിന്‍റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘നോക്കൂ, ആരാണ് എന്നെ സ്നേഹിക്കുന്നതെന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഹായ് ജീന്‍.. താങ്കള്‍ എന്നെ വളരെയധികം സ്‌നേഹിക്കുന്നുവെന്ന് താങ്കളുടെ ഒരു ബന്ധു പറഞ്ഞ് ഞാന്‍ അറിഞ്ഞു. വളരെയധികം നന്ദി.. സന്തോഷം.. ജീവിതത്തില്‍ എല്ലാവിധ ആശംസകളും..' എന്നാണ് വീഡിയോയില്‍ സിന്ധു പറയുന്നത്. എന്നാൽ സിന്ധുവിനേക്കാൾ നിന്നെ സ്നേഹിക്കുന്നത് ഞാനാണെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആസിഫ് അലിയുടെ രസകരമായ മറുപടി.
- " class="align-text-top noRightClick twitterSection" data="
">
ജീൻ പോളും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്ന അണ്ടർവേൾഡ് റിലീസിനൊരുങ്ങുകയാണ്. അരുൺ കുമാർ അരവിന്ദ് ആണ് സംവിധാനം. പൃഥ്വിരാജിനെ നായകനാക്കി ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്‍റെ സംവിധാന തിരക്കുകളിലാണ് ജീൻ ഇപ്പോൾ.