ETV Bharat / sitara

നായകനായും നിർമാതാവായും പൃഥ്വിരാജ്; ഡ്രൈവിങ് ലൈസൻസിന് തുടക്കമായി - jean paul lal

ചിത്രത്തിന്‍റെ പൂജാ വേളയിലെ ചിത്രം പൃഥ്വിയുടെ ഭാര്യയും സഹ നിർമാതാവും കൂടിയായ സുപ്രിയ മേനോൻ ഫേസ്ബുക്കിൽ പങ്കുവച്ചു

നായകനായും നിർമ്മാതാവായും പൃഥ്വിരാജ്; ഡ്രൈവിങ് ലൈസൻസിന് തുടക്കമായി
author img

By

Published : Jul 11, 2019, 9:55 PM IST

ജീന്‍ പോള്‍ ലാലിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്‍റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന. ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. ചിത്രത്തിന്‍റെ മറ്റ് വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’യും ബ്ലെസി ഒരുക്കുന്ന ആടുജീവിതവുമാണ് അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മറ്റ് പൃഥ്വിരാജ് ചിത്രങ്ങൾ. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനസംരംഭമായ ‘ലൂസിഫറി’ന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാനും’ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവിലെ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷം അടുത്തവർഷം പകുതിയോടെ എമ്പുരാന്‍റെ ജോലികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Intro:Body:

നായകനായും നിർമ്മാതാവായും പൃഥ്വിരാജ്; ഡ്രൈവിങ് ലൈസൻസിന് തുടക്കമായി

ചിത്രത്തിന്റെ പൂജാ വേളയിലെ ചിത്രം പൃഥ്വിയുടെ ഭാര്യയും സഹ നിർമാതാവും കൂടിയായ സുപ്രിയ മേനോൻ ഫേസ്ബുക്കിൽ പങ്കുവച്ചു. 

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഒരു പ്രധാന താരം. മറ്റു കഥാപാത്രങ്ങൾ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ജീൻ പോൾ ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് സൂചന. ആഢംബരക്കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ റോളിലാണ് സുരാജ് വെഞ്ഞാറമ്മൂട്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ‘ബ്രദേഴ്‌സ് ഡേ’യും ബ്ലെസി ഒരുക്കുന്ന ആടുജീവിതവുമാണ് അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന മറ്റ് പൃഥ്വിരാജ് ചിത്രങ്ങൾ. പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാനും’ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവിലെ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷം അടുത്തവർഷം പകുതിയോടെ ‘എമ്പുരാന്റെ’ ജോലികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.