ETV Bharat / sitara

സാഹോ കഴിഞ്ഞാല്‍ പ്രഭാസിന് വിവാഹം ? - പ്രഭാസ്

സാഹോയുടെ റിലീസിന് ശേഷം താരത്തിന്‍റെ വിവാഹത്തെ കുറിച്ചുള്ള ഔദ്യാഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

prabhas
author img

By

Published : Aug 5, 2019, 8:09 AM IST

ഓഗസ്റ്റ് 30 ന് പ്രദർശനത്തിനെത്തുന്ന സാഹോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ്. അതിനിടയിലാണ് പ്രഭാസിന്‍റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്.

നേരത്തെ പ്രഭാസിന്‍റെ അമ്മാവൻ കൃഷ്ണം രാജു താരം ഉടൻ തന്നെ വിവാഹം കഴിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകളുമായി പ്രഭാസിന്‍റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാഹോയുടെ റിലീസിന് ശേഷം ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുന്നു.

പ്രഭാസും നടി അനുഷ്ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിച്ച പ്രഭാസും അനുഷ്കയും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വർഷങ്ങളായി പ്രഭാസിന്‍റെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. എന്തായാലും സാഹോയുടെ റിലീസിന് ശേഷം പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകരും.

Intro:Body:

ENTERTAINMENT

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.