ETV Bharat / sitara

സൈനയാകാൻ ശ്രദ്ധയില്ല; പകരമെത്തുന്നത് പരിനീതി - saina nehwal

ചിത്രീകരണത്തിനിടയിൽ ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി പിടിപെട്ടതിനാൽ ഏറെ നാളത്തെ വിശ്രമം വേണ്ടതായി വന്നു. ഏപ്രിലിൽ ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റു ചിത്രങ്ങളുമായി ഡേറ്റ് ക്ളാഷ് ആകുമെന്നതുകൊണ്ട് താരം പിന്മാറുകയായിരുന്നു.

saina1
author img

By

Published : Mar 15, 2019, 7:37 PM IST

ഇന്ത്യന്‍ ബാറ്റ്മിൻ്റണ്‍ താരം സൈന നെഹ്‍വാളിൻ്റെജീവിതം പ്രമേയമാക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 'സൈന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് ആദ്യം സൈനയായി അഭിനയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽനിന്ന് ശ്രദ്ധ പിന്മാറിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ശ്രദ്ധക്ക് പകരം പരിനീതി ചോപ്രയാണ് സൈന നെഹ്‍വാളായി ചിത്രത്തിൽ വേഷമിടുക.

  • IT’S OFFICIAL... Parineeti Chopra to play renowned badminton player #SainaNehwal... She will start training for the biopic soon... Directed by Amole Gupte... Produced by Bhushan Kumar... Filming will be completed by 2019-end... Early 2020 release.

    — taran adarsh (@taran_adarsh) March 15, 2019 " class="align-text-top noRightClick twitterSection" data=" ">

കായികതാരമായി അഭിനയിക്കുന്നതിന് ഏറെ പരിശീലനം ആവശ്യമായിരുന്നു. ഏറെ നാളത്തെ പരീശീലനത്തിനൊടുവിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചിത്രത്തിൻ്റെഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ ഇടയ്ക്കുവച്ച് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി പിടിപെട്ടതിനാൽ ഏറെ നാളത്തെ വിശ്രമം വേണ്ടതായി വന്നു. ഏപ്രിലിൽ ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റു ചിത്രങ്ങളുമായി ഡേറ്റ് ക്ളാഷ് ആകുമെന്നതുകൊണ്ട് താരം പിന്മാറുകയായിരുന്നു. സൈനയിൽ ശ്രദ്ധയ്ക്കു പകരം പരിനീതിയെ എടുത്ത വിവരം ചിത്രത്തിൻ്റെഅണിയറപ്രവർത്തകരാണ് ട്വിറ്ററിൽ പങ്കുവച്ചത്.

''ഒരു സ്പോർട്സ് ചിത്രം ചെയ്യണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. നമ്മുടെ രാജ്യത്തിൻ്റെഅഭിമാനമായ സൈനയെ പോലൊരു ശക്തയായ സ്ത്രീയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.'' പരിനീതി പറഞ്ഞു. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 അവസാനത്തോടെ ഷൂട്ടിങ് പൂർത്തിയാകും. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.

വരുണ്‍ ധവാനൊപ്പം' സ്റ്റ്രീറ്റ് ഡാൻസർ ത്രീ ഡി' എന്ന ചിത്രത്തിൻ്റെഷൂട്ടിങ് തിരക്കിലാണ് ശ്രദ്ധയിപ്പോൾ. പ്രഭാസ് നായകനായെത്തുന്ന 'സാഹോ' എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധയാണ് നായിക. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. നിതേഷ് തിവാരിയുടെ 'ചിച്ഛോർ', ടൈഗർ ഷ്രോഫിനൊപ്പം 'ബാഗി 3' എന്നിവയും ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണ്.

Intro:Body:

സൈനയാകാൻ ശ്രദ്ധയില്ല; പകരമെത്തുന്നത് പരിനീതി

ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‍വാളിന്റെ ജീവിതം പ്രമേയമാക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. സൈന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് ആദ്യം സൈനയായി അഭിനയിച്ചത്. എന്നാൽ ചിത്രത്തിൽനിന്ന് ശ്രദ്ധ പിന്മാറിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ശ്രദ്ധക്ക് പകരം പരിനീതി ചോപ്രയാണ് സൈന നെഹ്‍വാളായി ചിത്രത്തിൽ വേഷമിടുക. 

കായികതാരമായി അഭിനയിക്കുന്നതിന് ഏറെ പരിശീലനം ആവശ്യമായിരുന്നു. ഏറെ നാളത്തെ പരീശീലനത്തിനൊടുവിൽ

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ ഇടയ്ക്കുവച്ച് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി പിടിപെട്ടതിനാൽ ഏറെ നാളത്തെ വിശ്രമം വേണ്ടതായി വന്നു. ഏപ്രിലിൽ ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റു ചിത്രങ്ങളുമായി ഡേറ്റ് ക്ളാഷ് ആകുമെന്നതുകൊണ്ട് താരം പിന്മാറുകയായിരുന്നു. സൈനയിൽ ശ്രദ്ധയ്ക്കു പകരം പരിനീതിയെ എടുത്ത വിവരം ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ട്വിറ്ററിൽ പങ്കുവച്ചത്. 

''ഒരു സ്പോർട്സ് ചിത്രം ചെയ്യണമെന്ന് ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ സൈനയെ പോലൊരു ശക്തയായ സ്ത്രീയെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.'' പരിനീതി പറഞ്ഞു. അമോല്‍ ഗുപ്‍തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 അവസാനത്തോടെ ഷൂട്ടിങ് പൂർത്തിയാകും. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും. 

വരുണ്‍ ധവാനൊപ്പം സ്റ്റ്രീറ്റ് ഡാൻസർ ത്രീ ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ശ്രദ്ധയിപ്പോൾ. പ്രഭാസ് നായകനായെത്തുന്ന സാഹോ എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധയാണ് നായിക. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും. നിതേഷ് തിവാരിയുടെ ചിച്ഛോർ, ടൈഗർ ഷ്രോഫിനൊപ്പം ബാഗി 3 എന്നിവയും ചിത്രീകരണം ആരംഭിക്കാനൊരുങ്ങുകയാണ്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.