ETV Bharat / sitara

പ്രഭാസിന്‍റെ രാധേ ശ്യാമിന് ഒമിക്രോൺ പേടിയില്ല, റിലീസ് മാറ്റില്ലെന്ന് അണിയറക്കാർ - പ്രഭാസും പൂജാ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിലെത്തുന്ന രാധേ ശ്യാം

പ്രഭാസും പൂജാ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിലെത്തുന്ന രാധേ ശ്യാം വേള്‍ഡ് വൈഡായാണ് റിലീസിനെത്തുന്നത്. എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ റിലീസ് നീട്ടിയിരുന്നു.

radhe shyam release date  no change in radhe shyam release date  radhe shyam postponed  prabhas radhe shyam postponed  prabhas radhe shyam release date  radhe shyam  പ്രഭാസിന്‍റെ രാധേ ശ്യാം റിലീസ് തിയതി  പ്രഭാസും പൂജാ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിലെത്തുന്ന രാധേ ശ്യാം  രാധേ ശ്യാം റിലീസ് തിയതി
ആർആർആറിന് പിന്നാലെ, പ്രഭാസിന്‍റെ രാധേ ശ്യാം റിലീസ് മാറ്റിയോ?;
author img

By

Published : Jan 2, 2022, 3:49 PM IST

ഹൈദരാബാദ്: കൊവിഡ് പശ്ചാത്തലത്തില്‍ എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്‍റെ റിലീസ് നീട്ടിയതോടെ പ്രഭാസിന്‍റെ ബിഗ് ബജറ്റ് ചിത്രം രാധേ ശ്യാമിന്‍റെ റിലീസിങ്ങും നീട്ടിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ചിത്രത്തിനായി ആകാംഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നു സ്ഥിരീകരിക്കാത്ത ഇത്തരം വാര്‍ത്തകള്‍. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ചിത്രത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റമില്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചു. "രാധേ ശ്യാമിന്‍റെ റിലീസ് പ്ലാനുകളിൽ മാറ്റമൊന്നുമില്ല. പ്രഭാസ് നായകനായ ചിത്രം ജനുവരി 14ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. കിംവദന്തികൾ വിശ്വസിക്കരുത്" നിര്‍മ്മാതാക്കളായ യുവി ക്രിയേഷൻസ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

also read: 'നാം ഇനി രണ്ടല്ല, ഒന്നാണ്' ; ആരാധകരെ ഞെട്ടിച്ച് മോഹിത് റെയ്‌നയുടെ രഹസ്യവിവാഹം

റിലീസ് തിയതിയില്‍ മാറ്റമില്ലെന്ന് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നതിനായി തിയതിയടക്കമുള്ള ചിത്രത്തിന്‍റെ പുതിയ പോസ്‌റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.

പ്രഭാസും പൂജാ ഹെഗ്‌ഡെയും പ്രധാന വേഷങ്ങളിലെത്തുന്ന രാധേ ശ്യാം വേള്‍ഡ് വൈഡായാണ് റിലീസിനെത്തുന്നത്. രാധാകൃഷ്‍ണ കുമാറാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'വിക്രമാദിത്യ' എന്ന കൈനോട്ടക്കാരന്‍റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്നാണ് പൂജ ഹെഗ്‍ഡെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്‍റെ പേര്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.