മുംബൈ: ക്രിസ്റ്റ്യൻ ബേലും മാറ്റ് ഡാമണും അഭിനയിച്ച ഫോർഡ് വി ഫെരാരിയിലെ രംഗങ്ങൾ അവ്യക്തമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടു എന്നത് തെറ്റായ വാർത്തയാണെന്ന് സിബിഎഫ്‌സി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി. ജെയിംസ് മംഗോൾഡിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ഹോളിവുഡ് ചിത്രത്തിൽ നിന്ന് മദ്യക്കുപ്പികളുടെയും ഗ്ലാസുകളുടെയും ഭാഗങ്ങൾ മങ്ങിപ്പിച്ചിരുന്നു. എന്നാൽ ഇത് സിബിഎഫ്‌സിയുടെ നിർദേശത്തിലല്ലെന്നും സിനിമാ നിർമാതാക്കൾ അവരുടെ താൽപര്യപ്രകാരമാണ് മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം അറിയിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം ആരോപണങ്ങൾ ഉണ്ടാക്കുന്നത് തികച്ചും നിരാശാജനകമാണെന്ന് പ്രസൂണ്‍ ജോഷി പ്രതികരിച്ചു. ബോർഡ് കഴിഞ്ഞ വർഷങ്ങളിൽ വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചത്. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് സർട്ടിഫിക്കേഷനിൽ ബാലൻസ് നിലനിർത്തുന്നതിലും സംഘടന ആത്മാർത്ഥമായി പ്രവർത്തിച്ചുവെന്നും പ്രസൂൺ ജോഷി പറഞ്ഞു. അതിനാൽ തന്നെ ആസൂത്രിതമായി വിവാദം സൃഷ്‌ടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫോർഡ് വി ഫെരാരിയിലെ രംഗങ്ങൾ ബ്ലർ ചെയ്യാൻ നിർദേശിച്ചിട്ടില്ല: പ്രസൂൺ ജോഷി - CBFC chairperson
ജെയിംസ് മംഗോൾഡ് സംവിധാനം ചെയ്‌ത ഹോളിവുഡ് ചിത്രം ഫോർഡ് വി ഫെരാരിയിലെ ചില രംഗങ്ങൾ സിബിഎഫ്‌സിയുടെ നിർദേശപ്രകാരം മാറ്റങ്ങൾ വരുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.