അത്തി വരദരാജ പെരുമാളിനെ തൊഴാൻ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തി. കാമുകൻ വിഘ്നേശ് ശിവനൊപ്പമാണ് കാഞ്ചീപുരത്തെ പ്രശസ്തമായ വർദരാജർ ക്ഷേത്രത്തിൽ നയൻതാര എത്തിയത്. ഇരുവരും ക്ഷേത്ര ദർശനത്തിന് എത്തിയതിന്‍റെ ചിത്രങ്ങളും വീഡിയോയും ആരാധകർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

- " class="align-text-top noRightClick twitterSection" data="">
ഏറെ പ്രത്യേകതകൾ ഉള്ള കോയമ്പത്തൂരിലെ ക്ഷേത്രങ്ങളിലൊന്നാണ് അത്തി വരദരാജർ ക്ഷേത്രം. 40 വർഷം കൂടുമ്പോൾ ഒരിക്കല്‍ മാത്രമാണ് അത്തി വരദർ പെരുമാളിനെ ഭക്തർക്ക് ദർശിക്കാൻ അവസരമുള്ളൂ. അത്തി വരദർ വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയതിനെ തുടർന്ന് ക്ഷേത്രത്തിൽ പുതിയ വിഗ്രഹം സ്ഥാപിക്കുകയും, അത്തി വരദർ വിഗ്രഹം ക്ഷേത്രക്കുളത്തിൽ സൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. 40 വർഷം കൂടുമ്പോൾ ഈ വിഗ്രഹം പുറത്തെടുത്ത് 40 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം നൽകും. നാല് പതിറ്റാണ്ടിന് ശേഷം 2019 ജൂലൈയിലാണ് അത്തി വരദർ ദർശനത്തിനായി ക്ഷേത്രം തുറന്ന് കൊടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16 വരെയാണ് ദർശനം.
കഴിഞ്ഞ ദിവസങ്ങളിൽ രജനീകാന്തും തൃഷയും ക്ഷേത്ര ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിൽ ഒന്നായ നിൻദ്ര തിരുകോലം ദർശനത്തിനായാണ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒപ്പം രജനീകാന്ത് ക്ഷേത്രത്തിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പമാണ് തൃഷ ക്ഷേത്ര ദർശനത്തിനെത്തിയത്. സംവിധായകൻ എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദർബാറി’ൽ അഭിനയിച്ച് വരികയാണ് നയൻതാര ഇപ്പോൾ. രജനീകാന്താണ് ചിത്രത്തിലെ നായകൻ.