ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുതിർന്ന നടൻ നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്ന് ഉടൻ ഡിസ്‌ചാർജ് ചെയ്യുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ന്യുമോണിയ ബാധിച്ച് അദ്ദേഹത്തെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തത്.
തുടർന്ന് ശ്വാസകോശത്തില്‍ ന്യുമോണിയയുടെ നേരിയ ലക്ഷണമുണ്ടെന്നും ചികിത്സയിലാണെന്നും ഭാര്യ രത്‌ന അറിയിച്ചിരുന്നു. 1970-80 കാലഘട്ടത്തില്‍ സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു നസീറുദ്ദീന്‍ ഷാ. നൂറോളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇഷക്കിയ, ദി ഡേര്‍ട്ടി പിക്ച്ചര്‍, സിന്ദഗി ന മിലേഗി ദൊബാര തുടങ്ങി പുതിയകാല ചിത്രങ്ങളിലും സജീവമാണ് ഷാ. കഴിഞ്ഞ വര്‍ഷം ആമസോണ്‍ പ്രെം വിഡിയോ സീരീസായ ബാണ്ടിഷ് ബണ്ടിട്‌സിലും അഭിനയിച്ചിരുന്നു.