തലൈ ചിത്രം 'വലിമൈ'ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് തമിഴകം. അജിത് നായകനാകുന്ന വലിമൈയിലെ 'നാങ്ക വേറെ മാരി' റിലീസ് ചെയ്‌ത് മണിക്കൂറുകൾ പിന്നിടുമ്പോൾ മൂന്ന് മില്യണിനോട് അടുത്ത് കാഴ്‌ചക്കാരെയാണ് ആദ്യ ഗാനം സ്വന്തമാക്കിയിരിക്കുന്നത്.
വിഘ്നേഷ് ശിവൻ എഴുതി യുവൻ ശങ്കർ രാജാ ഈണം നൽകിയ ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ തിങ്കളാഴ്‌ച 10.45ന് പുറത്തുവിട്ടത്. യുവൻ ശങ്കർ രാജ, അനുരാഗ് കുൽക്കർണി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിന്‍റെ സംവിധായകൻ എച്ച്. വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. മാസ് എന്‍റർടെയ്‌നറായി ഒരുക്കുന്ന തമിഴ് ചിത്രത്തിൽ ഐശ്വരമൂര്‍ത്തി ഐ.പി.എസ്. എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് അജിത്തിന്‍റേത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരം മുതൽ മോദി പരിപാടിയിൽ വരെ വലിമൈ അപ്‌ഡേറ്റ്
കൊവിഡ് കാരണം റിലീസ് നീട്ടിവച്ചപ്പോൾ സിനിമ വൈകുന്നതിൽ ആരാധകർ പലപ്പോഴും അക്ഷമരായിരുന്നു. ചെന്നൈയിൽ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് ഇടയിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിലും മറ്റുമായി പല രാഷ്ട്രീയ, പൊതു പരിപാടികളിലും 'വാലിമൈ' അപ്‌ഡേറ്റുകൾ പുറത്തുവിടണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.
More Read: തിയറ്ററിൽ തീ പാറിക്കാൻ തല ; വലിമൈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ
എന്നാൽ, ചിത്രത്തിനായി ക്ഷമയോടെ കാത്തിരിക്കണമെന്ന് അജിത് ആരാധകരോട് നിർദേശിച്ചു. സിനിമയുമായി ബന്ധമില്ലാത്ത ചടങ്ങുകളിൽ വലിമൈയുടെ പുതിയ വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ താൻ അസ്വസ്ഥനാണെന്നും അത്തരം കാര്യങ്ങളിൽ നിന്ന് ആരാധകർ പിൻവാങ്ങണമെന്നും താരം ആരാധകരോട് പറഞ്ഞു.
ഇത്തവണ ദീപാവലി റിലീസായി വലിമൈ എത്തുമെന്നാണ് സൂചന. തലൈവ ചിത്രം അണ്ണാത്തയും ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്.