ത്രില്ലർ സിനിമകളുടെ വക്താവായി എല്ലാവരും തന്നെയൊരു കൂട്ടിൽ കയറ്റിയിരുത്തിയിരിക്കുകയാണെന്ന് സംവിധായകൻ ജീത്തു ജോസഫ്. തൻ്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസ് റൗഡിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ജീത്തു ഇക്കാര്യം പറഞ്ഞത്. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ നടൻ മോഹൻലാലാണ് ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നിർവഹിച്ചത്. കാളിദാസ് ജയറാം, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഈ മാസം 22ന് തിയറ്ററുകളിലെത്തും.
മമ്മി ആൻഡ് മീ, മൈ ബോസ് എന്നീ ചിത്രങ്ങൾക്കു ശേഷം കോമഡിക്ക് പ്രാധാന്യം നൽകി ജീത്തു ജോസഫ് ചെയ്യുന്ന ചിത്രമാണിത്. കാളിദാസ് ജയറാം നായകനായെത്തുന്ന മിസ്റ്റർ ആൻഡ് മിസ് റൗഡിയിൽ അപർണ ബാലമുരളിയാണ് നായികയായെത്തുന്നത്. ഗണപതി, വിഷ്ണു ഗോവിന്ദ്, വിജയ് ബാബു, സായികുമാർ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ അരുണ്‍ വിജയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രം ഈ മാസം 22ന് തിയേറ്ററുകളിലെത്തും.