ETV Bharat / sitara

ജയറാം നായകനാകുന്ന പുതിയ ചിത്രം പട്ടാഭിരാമന്‍റെ പൂജ കൊച്ചിയിൽ നടന്നു - ജയറാം

പഞ്ചവർണ്ണ തത്ത, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്ര കഥാപാത്രമാണ് പട്ടാഭിരാമനിലും ജയറാം അവതരിപ്പിക്കുന്നത്.

ജയറാം നായകനാകുന്ന പുതിയ ചിത്രം പട്ടാഭിരാമന്‍റെ പൂജ കൊച്ചിയിൽ നടന്നു
author img

By

Published : Mar 31, 2019, 4:20 PM IST

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്‍റെ പൂജ നടൻ ജനാർദ്ദനൻ കൊച്ചിയിൽ നിർവഹിച്ചു.

ജയറാം നായകനാകുന്ന പുതിയ ചിത്രം പട്ടാഭിരാമന്‍റെ പൂജ കൊച്ചിയിൽ നടന്നു

സംവിധായകൻ കണ്ണൻ താമരക്കുളവും നടൻ ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. ദിനേഷ് പള്ളത്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അബാം മൂവീസിന്‍റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൽ മിയ ജോർജും, ഷീലു എബ്രഹാമുമാണ് നായികമാർ. ഹരീഷ് കണാരൻ, രമേഷ് പിഷാരടി , ധർമ്മജൻ ബോൾഗാട്ടി, സായി കുമാർ തുടങ്ങിയ മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇന്ത്യയിലെ മുഴുവനാളുകളും ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യുവാൻ വേണ്ടി പ്രാപ്തനായ ഒരു വ്യക്തിയെ സർക്കാർ നിയമിക്കുന്നതും അദ്ദേഹത്തിന്‍റെ ഒറ്റയാൾ പോരാട്ടവുമാണ് പട്ടാഭിരാമനിലൂടെ അവതരിപ്പിക്കുന്നതെന്ന് ജയറാം പറഞ്ഞു. സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.

Intro:ജയറാം നായകനാകുന്ന പുതിയ ചിത്രം പട്ടാഭിരാമന്റെ പൂജ കൊച്ചിയിൽ നടന്നു.

Body:കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ജയറാം ചിത്രമാണ് പട്ടാഭിരാമൻ. ആടുപുലിയാട്ടം എന്ന ചിത്രത്തിനുശേഷം ജയറാം ,കണ്ണൻ താമരക്കുളം ,ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്റെ പൂജ നടൻ ജനാർദ്ദനൻ കൊച്ചിയിൽ നിർവഹിച്ചു.

Hold visuals

സംവിധായകൻ കണ്ണൻ താമരക്കുളം നടൻ ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമൻ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിയ ജോർജും, ഷീലു എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇവരെ കൂടാതെ ഹരീഷ് കണാരൻ, രമേഷ് പിഷാരടി ,ധർമ്മജൻ ബോൾഗാട്ടി, സായികുമാർ തുടങ്ങിയ മുൻനിര താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പഞ്ചവർണ്ണ തത്ത, മാർക്കോണി മത്തായി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ ശ്രദ്ധയാകർഷിക്കുന്ന കേന്ദ്ര കഥാപാത്രമാണ് പട്ടാഭിരാമനിലും ജയറാം അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ മുഴുവനാളുകളും ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യുവാൻ വേണ്ടി പ്രാപ്തനാക്കുന്ന ഒരു വ്യക്തിയെ സർക്കാർ നിയമിക്കുന്നതും അദ്ദേഹത്തിൻറെ ഒറ്റയാൾ പോരാട്ടവുമാണ് പട്ടാഭിരാമനിലൂടെ അവതരിപ്പിക്കുന്നതെന്ന് നടൻ ജയറാം പറഞ്ഞു.

Byte

സിനിമയുടെ ഷൂട്ടിങ് അടുത്ത ആഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.