ETV Bharat / sitara

ഫോണില്‍വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍ ; റോസിന് ഇരട്ടിമധുരം - ഒന്നാം റാങ്ക്

ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ റോസിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് മോഹന്‍ലാല്‍

Mohanlal praises MBBS rank holder Rose Christy  Mohanlal praises  MBBS rank holder Rose Christy  Rose Christy  Mohanlal  news  latest news  entertainment  entertainment news  എംബിബിഎസ് പരീക്ഷ  ഒന്നാം റാങ്ക്  rank holder
റോസ് ക്രിസ്‌റ്റിക്ക് ഇരട്ടി മധുരം... അഭിനന്ദനം അറിയിച്ച് മോഹന്‍ലാല്‍
author img

By

Published : Oct 26, 2021, 5:24 PM IST

ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസിന് ഒന്നാം റാങ്ക് നേടിയ റോസ് ക്രിസ്‌റ്റിയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. റോസിനെ നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു താരം.

കുട്ടിക്കാലം മുതല്‍ ആരാധനയുള്ള താരം നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതിന്‍റെ ത്രില്ലിലാണിപ്പോള്‍ റോസ് ക്രിസ്‌റ്റി. ഒന്നാം റാങ്കിനൊപ്പം മോഹന്‍ലാലിന്‍റെ അഭിനന്ദനം കൂടിയായപ്പോള്‍ റോസ് ക്രിസ്‌റ്റിക്ക് ഇത് ഇരട്ടിമധുരമാണ്.

തന്‍റെ പഠനത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമെല്ലാം മോഹന്‍ലാല്‍ തന്നോട് ഫോണിലൂടെ ചോദിച്ചിരുന്നുവെന്ന് റോസ് ക്രിസ്‌റ്റി പറയുന്നു. നേരില്‍ കാണാമെന്ന് പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചതെന്നും റോസ് പറഞ്ഞു.

പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് റോസ്. പിതാവ് ജോസ് അഭിഭാഷകനും മാതാവ് ജൈനമ്മ വെണ്ണിക്കുളം ഗവണ്‍മെന്‍റ് പോളിടെക്‌നിക് പ്രിന്‍സിപ്പലും ആയിരുന്നു.

2009ല്‍ അമ്മയും 2016ല്‍ അച്ഛനും മരണപ്പെട്ടതോടെ റോസിന്‍റെ ജീവിതം പ്രതിസന്ധിയിലായി. പിന്നീട് റോസിനെ ബന്ധുക്കള്‍ പഠിപ്പിക്കുകയായിരുന്നു.

എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി റോസ് ഒന്നാം റാങ്ക് സ്വന്തമാക്കുകയായിരുന്നു. തന്‍റെ ഈ നേട്ടം മരിച്ചുപോയ മാതാപിതാക്കള്‍ക്കാണ് റോസ് സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.