ETV Bharat / sitara

ക്ഷമയോടെ വരി നിന്ന് വോട്ട് ചെയ്ത് താരങ്ങൾ - പോളിങ് ബൂത്തില്‍ താരങ്ങളും

ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍ എന്നിവർ വോട്ട് രേഖപ്പെടുത്തി.

പോളിങ് ബൂത്തില്‍ താരങ്ങളും
author img

By

Published : Apr 23, 2019, 10:42 AM IST

Updated : Apr 23, 2019, 1:04 PM IST

കേരളത്തില്‍ പുരോഗമിക്കുന്ന മൂന്നാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങളും. സൂപ്പർസ്റ്റാറുകളടക്കം നിരവധി താരങ്ങളാണ് രാവിലെ തന്നെ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്യാൻ എത്തിയത്.

  • " class="align-text-top noRightClick twitterSection" data="">

തിരുവനന്തപുരത്ത് നേമം നിയോജക മണ്ഡലത്തിലെ മുടവന്‍മുകൾ ഗവണ്‍മെന്‍റ് സ്‌കൂളിലാണ് മോഹന്‍ലാല്‍ തന്‍റെ വോട്ട് രേഖപ്പെടുത്തിയത്. നടൻ മമ്മൂട്ടി കൊച്ചി പനമ്പിള്ളി നഗറിലെ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയാണ് വോട്ട് ചെയ്തത്. നമ്മുടെ അധികാരം പ്രയോജനപ്പെടുത്താൻ ലഭിക്കുന്ന ഏക അവസരമാണിതെന്നും എല്ലാവരും ആത്മാർത്ഥതയോടും കൃത്യതയോടും കൂടി വോട്ട് രേഖപ്പെടുത്തണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷമയോടെ വരി നിന്ന് വോട്ട് ചെയ്ത് താരങ്ങൾ

യുവനടൻ ടൊവിനോ തോമസ്, അജു വർഗീസ് തുടങ്ങിയവരും വോട്ട് ചെയ്യാനെത്തിയിരുന്നു. വോട്ട് തങ്ങളുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന അടിക്കുറിപ്പോടെ വോട്ട് ചെയ്ത ഫോട്ടോയും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

സംവിധായകൻ ഫാസിലും അദ്ദേഹത്തിന്‍റെ മകനും നടനുമായ ഫഹദ് ഫാസിലും ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എല്ലാ തവണയും വോട്ട് ചെയ്യാറുണ്ടെന്നും ഫഹദ് ഫാസിൽ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ സീവ്യൂ വാർഡിൽ സെന്‍റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലാണ് ഇരുവരും വോട്ട് ചെയ്തത്.

Last Updated : Apr 23, 2019, 1:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.