മിസ് ഇന്ത്യ മത്സരത്തിന് പങ്കെടുക്കാന്‍ തയ്യാറായി നിന്ന മകള്‍ പെട്ടെന്ന് അസുഖബാധിതനായി കിടപ്പിലായ തന്‍റെ അച്ഛന് കരള്‍ ദാനം നല്‍കിയ വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തമിഴ്‌നാട്ടില്‍ നടന്ന ഈ സംഭവത്തെ ആസ്പദമാക്കി ഒരു ഷോര്‍ട്ട്ഫിലിം പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണാമൂര്‍ത്തി എന്ന സംവിധായകന്‍.
- " class="align-text-top noRightClick twitterSection" data="">
മകള്‍ അച്ഛനോടുള്ള സ്‌നേഹം തെളിയിച്ച ഈ സംഭവം 'മിസ് വേള്‍ഡ്' എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം ആയി പുറത്തിറങ്ങിയിരിക്കുന്നത്. ഹൃദയസ്പർശിയായ സംഭവകഥ അതേപടി പുനരാവിഷ്കരിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍. മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് തമിഴ്നാടിന്‍റെ അഭിമാനമാകാനൊരുങ്ങുന്ന പെൺകുട്ടിക്ക് ആശംസയറിയിച്ചുകൊണ്ട് റേഡിയോ ജോക്കി സംസാരിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. അച്ഛന് 65 ശതമാനത്തോളം കരൾ ദാനം ചെയ്ത മകൾക്കായി ഭർത്താവായ ഡോക്ടർ കാത്തുവച്ച സർപ്രൈസുകളോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.
കുമാര്‍, നിവേദ, അനന്യ, കരോളിന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. കാര്‍ത്തിക്ക് ആണ് ഛായാഗ്രഹണം. യുഗയുടെ വരികള്‍ക്ക് എം എസ് ജോണ്‍സ് സംഗീതം നല്‍കിയിരിക്കുന്നു. ബിഹൈന്‍റ് വുഡ്‌സ് ടിവി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.