മിഥുൻ മാനുവൽ തോമസിൻ്റെസംവിധാനത്തിൽ ജയസൂര്യ നായകനായെത്തിയ ആട് എന്ന ചിത്രത്തിലെ ഏറ്റവും കൂടുതല്‍ കയ്യടി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ് വിനായകന്‍ അവതരിപ്പിച്ച ദാമോദരൻ ഉണ്ണി മകൻ ദിൽമൻ ഇടക്കൊച്ചി അഥവാ 'ഡ്യൂഡ്'. ആടിൻ്റെരണ്ടാം ഭാഗം ഇറങ്ങിയപ്പോഴും ഡ്യൂഡ് ആയി വിനായകൻ വീണ്ടും തകർത്തു. എന്നാലിപ്പോൾ ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചു വിനായകനെ നായകനാക്കി ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് മിഥുൻ മാനുവൽ. ചിത്രത്തിനു പറ്റിയ ഒരു തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
അതോടൊപ്പം തന്നെ കോട്ടയം കുഞ്ഞച്ചൻ്റെരണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ലെന്നും തിരക്കഥാ രചന പൂര്‍ത്തിയായി വരുന്നതേയുള്ളൂ എന്നും മിഥുൻ പറഞ്ഞു. ആട് 3, ടര്‍ബോ പീറ്റര്‍ എന്ന ചിത്രങ്ങളും മിഥുന്‍ പ്രഖ്യാപിച്ചിരുന്നു.
കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി അര്‍ജൻ്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് ആണ് മിഥുന്‍ മാനുവല്‍ തോമസിൻ്റെഉടന്‍ റിലീസിനെത്തുന്ന ചിത്രം. മിഥുൻ മാനുവലും ജോണ്‍ മന്ത്രിക്കലും ചേർന്നാണ് ചിത്രത്തിൻ്റെതിരക്കഥയൊരുക്കുന്നത്. ചിത്രം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും. അതിനു ശേഷം താന്‍ ചെയ്യാന്‍ പോകുന്നത് തീര്‍ത്തും വ്യത്യസ്തമായ ഇത് വരെ താന്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു സിനിമയാകും എന്നാണ് മിഥുന്‍ പറയുന്നത്.