മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫ വിവാഹിതയാകുന്നു. സ്വീഡനിൽ ഷെഫ് ആയി ജോലിചെയ്യുന്ന കാമുകൻ റോബർട്ട് സാൻഡ്ബെർഗാണ് വരൻ. റോബർട്ട് അണിയിച്ച മോതിരം കയ്യിലണിഞ്ഞ് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് മിയ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
മിയയോട് വിവാഹാഭ്യര്‍ഥന നടത്തിയതിനെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് റോബര്‍ട്ടിൻ്റെ പോസ്റ്റ്. 'ഞങ്ങൾ അടുത്തിടെ ചിക്കാഗോയില്‍ പോയി. അവിടത്തെ മനോഹരമായ അന്തരീക്ഷത്തില്‍ അത്താഴ വിരുന്നിനിടെ ഞാന്‍ അവളെ പ്രൊപ്പോസ് ചെയ്തു. അതിന് അവള്‍ 'യെസ്' പറഞ്ഞു. ഭക്ഷണയോഗ്യമല്ലാത്ത വസ്തുക്കളുടെ ഇടയിലാണ് വിവാഹമോതിരം ഞാൻ ഒളിപ്പിച്ചിരുന്നത്. എന്നാൽ ബൗളിലുള്ള വസ്തുക്കൾ കഴിക്കാനുള്ള തിരക്കിലായിരുന്നു മിയ. അത് കഴിക്കാനുള്ളതല്ലെന്ന് പറഞ്ഞ് മോതിരം ഞാൻ അവളുടെ വിരലിൽ അണിയിച്ചു ', റോബർട്ട് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
മനസിനിണങ്ങിയ ആളെ ജീവിത പങ്കാളിയാക്കാന്‍ കഴിഞ്ഞതിലെ സന്തോഷം മിയയും പങ്കുവച്ചു. എന്നാൽ വിവാഹത്തോടെ അഭിനയം നിർത്തുന്നുവെന്നും പറഞ്ഞിരിക്കുകയാണ് താരം. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഇരുവർക്കും ആശംസകൾ നേർന്നും നിരവധി പേർ കമൻ്റ് ചെയ്തു. പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് കമൻ്റേറ്ററായി ജോലി നോക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">