ETV Bharat / sitara

Marakkar video song teaser : 'ഇളവെയില്‍ അലകളില്‍ ഒഴുകി' മരക്കാര്‍... മരക്കാര്‍ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്

author img

By

Published : Dec 1, 2021, 4:38 PM IST

Ilaveyil Video Song Teaser : 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ പുതിയ വീഡിയ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. 'ഇളവെയിലലകളില്‍ ഒഴുകും' എന്ന് തുടങ്ങുന്ന വീഡിയോ ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Marakkar video song teaser released  Ilaveyil Video Song Teaser  മരക്കാര്‍ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്  Marakkar release  Marakkar record pre booking  Marakkar enters 100 crore club  Marakkar OTT release  First 100 Crore Budget Malayalam movie  Mohanlal as Kunjali Marakkar  Marakkar cast and crew  Malayalam Entertainment news  Malayalam movie news  Malayalam celebrity news  Mohanlal latest news
Marakkar video song teaser : 'ഇളവെയില്‍ അലകളില്‍ ഒഴുകി' മരക്കാര്‍... മരക്കാര്‍ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്

Ilaveyil Video Song Teaser : 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ പുതിയ വീഡിയ ഗാനത്തിന്‍റെ ടീസര്‍ പുറത്ത്. 'ഇളവെയിലലകളില്‍ ഒഴുകും' എന്ന് തുടങ്ങുന്ന വീഡിയോ ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

30 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്‌, അര്‍ജുന്‍, പ്രഭു തുടങ്ങി വന്‍ താരനിരയാണ് മിന്നിമറയുന്നത്. പ്രഭ വര്‍മയുടെ വരികള്‍ക്ക് റോണി റാഫേലിന്‍റെ സംഗീതത്തില്‍ എം.ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Marakkar release : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മരക്കാര്‍ നാളെ റിലീസിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ്‌ സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു.

Marakkar record pre booking : റിലീസ്‌ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റെക്കോര്‍ഡ്‌ സൃഷ്‌ടിച്ചു കൊണ്ടാണ് മരക്കാര്‍ നാളെ ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിന് ദിവസേന 16,000 ഷോകളാണുള്ളത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ എത്തും.

Marakkar enters 100 crore club : റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് 'മരക്കാര്‍' എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം. നാളെ പുലര്‍ച്ചെ 12.01നാണ് മരക്കാറിന്‍റെ ആദ്യ പ്രദര്‍ശനം. ആദ്യ പ്രദര്‍ശനത്തില്‍ ആയിരത്തിലധികം ഫാന്‍സ്‌ ഷോയാണ് ഒരുക്കിയിരിക്കുന്നത്.

Marakkar OTT release : തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മരക്കാറിന്‍റെ സാറ്റലൈറ്റ്‌ ഒടിടി അവകാശം മാത്രം 65 കോടി രൂപയ്‌ക്ക് വിറ്റുപോയെന്നാണ് സൂചന. നാളെ കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും ചരിത്ര ദിനമായിരിക്കുമെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്. മരക്കാറിനെ എല്ലാ അര്‍ഥത്തിലും മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മാധ്യമത്തോട് വ്യക്തമാക്കി.

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' പുറത്തിറങ്ങുന്നത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മരക്കാര്‍ മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബഡ്ജറ്റ് ചിത്രമാണ്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'.

Mohanlal as Kunjali Marakkar : മോഹന്‍ലാല്‍ ആണ് കുഞ്ഞാലി മരക്കാറായി എത്തുന്നത്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാര്‍. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Also Read : Marakkar enters 100 crore club : 4100 സ്ക്രീനുകളിലായി 16,000 ഷോ; റിലീസിന് മുമ്പേ 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.