ETV Bharat / sitara

Marakkar enters 100 crore club : 4100 സ്ക്രീനുകളിലായി 16,000 ഷോ; റിലീസിന് മുമ്പേ 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍

Marakkar enters 100 crore club : റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്.

Marakkar enters 100 crore club  4100 സ്ക്രീനുകളിലായി 16,000 ഷോ  റിലീസിന് മുമ്പേ മരക്കാര്‍ 100 കോടി ക്ലബ്ബില്‍  Marakkar pre booking record  Marakkar record release  Marakkar first show  Mohanlal about Marakkar  First 100 Crore Budget Malayalam movie  Mohanlal as Kunjali Marakkar  Marakkar cast and crew  Malayalam Entertainment news  Malayalam movie news  Malayalam celebrity news  Mohanlal latest movie
Marakkar enters 100 crore club : 4100 സ്ക്രീനുകളിലായി 16,000 ഷോ; റിലീസിന് മുമ്പേ 'മരക്കാര്‍' 100 കോടി ക്ലബ്ബില്‍
author img

By

Published : Dec 1, 2021, 3:45 PM IST

Updated : Dec 1, 2021, 5:28 PM IST

Marakkar enters 100 crore club : റിലീസിന് മുമ്പേ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം'. ലോകമൊട്ടാകെയുള്ള റിസര്‍വേഷനിലൂടെ മാത്രമാണ് മരക്കാര്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാര്‍ എന്നാണ് അണിയറപ്രവര്‍ത്തകരുടെ വാദം.

Marakkar pre booking record : Marakkar record release : റിലീസ്‌ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചിത്രത്തിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. റെക്കോര്‍ഡ്‌ സൃഷ്‌ടിച്ചു കൊണ്ടാണ് മരക്കാര്‍ നാളെ ലോക വ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളില്‍ റിലീസിനെത്തുന്ന ചിത്രത്തിന് ദിവസേന 16,000 ഷോകളാണുള്ളത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626 സ്‌ക്രീനുകളിലാണ് നാളെ മരക്കാര്‍ റിലീസിനെത്തുന്നത്.

Marakkar first show : നാളെ പുലര്‍ച്ചെ 12.01നാണ് മരക്കാറിന്‍റെ ആദ്യ പ്രദര്‍ശനം. ആദ്യ പ്രദര്‍ശനത്തില്‍ ആയിരത്തിലധികം ഫാന്‍സ്‌ ഷോയാണ് ഒരുക്കിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Marakkar OTT release : തിയേറ്റര്‍ റിലീസിന് പിന്നാലെ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മരക്കാറിന്‍റെ സാറ്റലൈറ്റ്‌ ഒടിടി അവകാശം മാത്രം 65 കോടി രൂപയ്‌ക്ക് വിറ്റുപോയെന്നാണ് സൂചന.

Mohanlal about Marakkar : നാളെ കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും ചരിത്ര ദിനമായിരിക്കുമെന്നും മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചിട്ടുണ്ട്. മരക്കാറിനെ എല്ലാ അര്‍ഥത്തിലും മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മോഹന്‍ലാലും പ്രിയദര്‍ശനും ഒരു മാധ്യമത്തോട് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊവിഡ്‌ സാഹചര്യത്തില്‍ നീണ്ടു പോവുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മരക്കാര്‍ നാളെ തിയേറ്ററുകളിലെത്തുന്നത്.

First 100 Crore Budget Malayalam movie : മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മരക്കാര്‍' എത്തുന്നത്. ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മരക്കാര്‍ മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബഡ്‌ജറ്റ് ചിത്രമാണ്. 100 കോടി ബഡ്‌ജറ്റിലൊരുങ്ങിയ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് 'മരക്കാര്‍'.

Mohanlal as Kunjali Marakkar : മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി എത്തുന്നത്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മരക്കാര്‍'. ഇവരെ കൂടാതെ അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, സിദ്ദിഖ്, ഫാസില്‍, ഇന്നസെന്‍റ്‌, അശോക് സെല്‍വ, ഹരീഷ്‌ പേരടി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസ്, മൂണ്‍ഷൂട്ട് എന്‍റര്‍ടെയ്‌ന്‍മെന്‍റ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ സഹ നിര്‍മാതാക്കളാണ്. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Also Read : MOHANLAL PAINTING: 95 ചിത്രങ്ങള്‍ കൊണ്ട് ഒരു മോഹന്‍ലാല്‍ ചിത്രം; റെക്കോര്‍ഡ്‌ തിളക്കത്തില്‍ സജിത്തിന്‍റെ വര

Last Updated : Dec 1, 2021, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.