സിനിമയിൽ നിന്നുള്ള നീണ്ട ഇടവേളക്ക് ശേഷം മഞ്‌ജു വാര്യറുടെ തിരിച്ചുവരവ് മലയാളികൾ ഏറെ ആകാംക്ഷയോടെയാണ് നോക്കികണ്ടത്. അഭിനയത്തിലെ താരത്തിന്‍റെ മികവും വ്യത്യസ്‌തതയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. സിനിമാജീവിതത്തിലേക്കുള്ള രണ്ടാം വരവിൽ തമിഴ് സിനിമയിലും മഞ്ജു അരങ്ങേറ്റം കുറിച്ചു. കൂടാതെ, തിരിച്ചുവരവിലെ അഞ്ചാം വർഷത്തിൽ മറ്റൊരു നേട്ടത്തിനു കൂടി അർഹയാകുകയാണ് താരമിപ്പോൾ.
- " class="align-text-top noRightClick twitterSection" data="">
മലയാളത്തിലും തമിഴിലുമായി ഒരേ വേദിയിൽ നിന്നും മികച്ച അഭിനയത്തിന് പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് മഞ്‌ജു വാര്യർ. "ഇതാദ്യമായാണ്!!! ഒരേ സമയം രണ്ട് ഭാഷകളിലായി രണ്ട് അവാർഡുകൾ. ലൂസിഫറിനും അസുരനും പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും നന്ദി," ബിഹൈന്‍വുഡ്‌സിന്‍റെ പുരസ്‌കാരത്തിന് അർഹയായ സന്തോഷം മഞ്‌ജു ഫേസ്‌ബുക്കിൽ കുറിച്ചു.
മലയാള ചിത്രം ലൂസിഫറിലെ പ്രിയദര്‍ശിനി എന്ന കഥാപാത്രത്തിനും ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ അസുരനിലെ പച്ചിയമ്മയുടെ വേഷത്തിനുമാണ് താരത്തിന് അവാർഡ് ലഭിച്ചത്. തനിക്ക് ലഭിച്ച സൗഭാഗ്യത്തെക്കുറിച്ചുള്ള കുറിപ്പിനൊപ്പം താരം പുരസ്‌കാരചടങ്ങിലെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.