ETV Bharat / sitara

ഇത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത്:  മഞ്ജു വാര്യരുടെ റോപ്പ് സ്റ്റണ്ട് വീഡിയോ പുറത്ത് - മേക്കിങ്ങ് വീഡിയോ

മഞ്ജു വാരിയർ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

manju warrier shared making video of chathur mukham  manju warrier  chathur mukham  making video  റോപ്പ് സ്റ്റണ്ട്  മഞ്ജു വാരിയർ  ചതുർമുഖം  മേക്കിങ്ങ് വീഡിയോ  സണ്ണി വെയ്ൻ
ചതുർമുഖത്തിന്‍റെ മേക്കിങ്ങ് വീഡിയോ പുറത്ത്
author img

By

Published : Jul 13, 2021, 4:26 PM IST

Updated : Jul 13, 2021, 8:08 PM IST

നവാഗതരായ രഞ്ജിത് കമല ശങ്കർ, സലിൽ.വി എന്നിവർ ചേർന്ന് ചതുർമുഖത്തിന്‍റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മഞ്ജു വാരിയർ, സണ്ണി വെയ്ൻ എന്നവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏപ്രിൽ എട്ടിനായിരുന്നു തിയേറ്ററുകളിലൂടെ പ്രേക്ഷകന് മുന്നിലെത്തിയത്.

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറർ സിനിമയായ ചതുർമുഖം മഞ്ജു ആദ്യമായി റോപ്പ് ഫൈറ്റ് ചെയ്ത സിനിമ കൂടിയാണ്. മഞ്ജു അപകടം നിറഞ്ഞ റോപ്പ് സ്റ്റണ്ട് അനായാസമായി ചെയ്യുന്ന വീഡിയോ താരം തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടു. 'ഇത് നിങ്ങളെ ഭയപ്പെടുത്തുണ്ടെങ്കിൽ, ഈ ശ്രമം മികച്ചത് തന്നെയാണ്' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കിട്ടത്.

സിനിമ ഇരുപത്തിയഞ്ചാമത് ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ മാത്രം അനുവദിച്ച സാഹചര്യത്തില്‍ പോലും നല്ല കലക്‌ഷനുണ്ടായിരുന്ന സിനിമ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിര്‍ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശനശാലകളില്‍ നിന്ന് പിന്‍വലിക്കുകയും പിന്നീട് ജൂലൈ ഒൻപതിന് ചിത്രം സീ 5 പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

Also Read: 'റീൽ ഹീറോ മാത്രമാകരുത്' ; വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി

അഭയകുമാർ.കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്നാണ്.

Last Updated : Jul 13, 2021, 8:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.