മലയാളത്തിന്‍റെ ലേഡി സൂപ്പർ സ്റ്റാർ കോളിവുഡില്‍ സ്ഥാനമുറപ്പിക്കുന്നു. തമിഴ് സൂപ്പർ സ്റ്റാര്‍ രജനീകാന്തിന്‍റെ നായികാ വേഷമാണ് മഞ്ജു വാര്യർക്ക് ലഭിച്ചിരിക്കുന്നത്. രജനീകാന്തിനെ നായകനാക്കി ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യന്തിരനും പേട്ടക്കും ശേഷം രജനീകാന്തുമായി സണ്‍ പിക്‌ചേഴ്‌സ് പ്രൊഡക്ഷന്‍ വീണ്ടും കൈ കോര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിന്‍റെ പേര് പുറത്തു വന്നിട്ടില്ല.
മഞ്‌ജു വാര്യരുടെ തമിഴിലെ എൻട്രി വിജയകരമായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായ 'അസുരനിൽ' താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.