കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതി അകറ്റാൻ സൂപ്പർ താരങ്ങളും. നിപ സ്ഥിരീകരിച്ചു എന്ന വാർത്ത ഭയമല്ല, ജാഗ്രതയാണ് വർധിപ്പിക്കേണ്ടതെന്ന് മമ്മൂട്ടി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
''കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്ത് തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!'', മമ്മൂട്ടി കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
നിപയെ നമ്മൾ ഒന്നായി നേരിടണമെന്ന് നടൻ മോഹൻലാലും ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.