ETV Bharat / sitara

മമിതയുടെ തമിഴ്‌ അരങ്ങേറ്റം സൂര്യക്കൊപ്പം - Mamitha Baiju in Surya 41

Mamitha Baiju with Surya: തമിഴകത്ത്‌ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു. തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യക്കൊപ്പമാണ് മമിത ബൈജു തമിഴകത്തെത്തുന്നത്‌.

Mamitha Baiju in Surya 41  മമിതയുടെ തമിഴ്‌ അരങ്ങേറ്റം സൂര്യക്കൊപ്പം  തമിഴകത്ത്‌ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മമിത ബൈജു  Mamitha Baiju with Surya  Surya 41 location still  Surya Bala team up  Mamitha Baiju in Surya 41  Mamitha Baiju in Super Sharanya
മമിതയുടെ തമിഴ്‌ അരങ്ങേറ്റം സൂര്യക്കൊപ്പം
author img

By

Published : Mar 30, 2022, 1:08 PM IST

Mamitha Baiju with Surya: 'സൂപ്പര്‍ ശരണ്യ'യിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ച മമിത ബൈജു തമിഴകത്ത്‌ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യക്കൊപ്പമാണ് മമിത ബൈജു തമിഴകത്തെത്തുന്നത്‌. മമിത ബൈജു ചിത്രത്തിന്‍റെ ഭാഗമായ വിവരം ട്വിറ്ററിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌.

Surya 41 location still: മമിത ബൈജു ഉള്‍പ്പടെ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്‌. നാടന്‍ ലുക്കിലാണ് അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രത്തില്‍ മമിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌. സൂര്യയുടെ സഹോദരിയായാണ് ചിത്രത്തില്‍ മമിത വേഷമിടുന്നത്‌ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Surya Bala team up: 18 വര്‍ഷത്തിന് ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത തമിഴില്‍ അരങ്ങേറുന്നത്‌. 'പിതാമഹനി'ലാണ് സൂര്യയും ബാലയും ഇതിന് മുമ്പ്‌ ഒന്നിച്ചെത്തിയത്‌. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു.

Mamitha Baiju in Surya 41: സൂര്യ 41 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്‌. കൃതി ഷെട്ടിയാണ്‌ ചിത്രത്തില്‍ നായികയായെത്തുന്നത്‌. ടുഡി എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ജ്യോതികയാണ് നിര്‍മാണം. ജി.വി പ്രകാശ്‌ സംഗീതവും നിര്‍വഹിക്കും. വെട്രിമാരന്‍റെ 'വടിവാസല്‍' ആണ്‌ സൂര്യയുടെ അടുത്ത പ്രോജക്‌ട്‌.

Mamitha Baiju in Super Sharanya: മമിതയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. 'സൂപ്പര്‍ ശരണ്യ'യില്‍ സോന എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്‌. നായിക കഥാപാത്രമായ ശരണ്യയെ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന കഥാപാത്രമായിരുന്നു സോനയുടേതും. പുതിയ മലയാളം പ്രോജക്‌ടുകളൊന്നും മമിത കമ്മിറ്റ്‌ ചെയ്‌തിട്ടില്ല.

Also Read: 'ഭീഷ്‌മ പര്‍വ്വം' 100 കോടി ക്ലബ്ബില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.