മോശമായ കമന്‍റുകളും വിമർശനങ്ങളും തന്നെ ഒരുത്തരത്തിലും ബാധിക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും വ്യക്തമാക്കി നടി മാളവിക മോഹന്‍. ഷോർട്ട്സും ടീ ഷർട്ടും ധരിച്ച് കസേരയില്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മാളവിക തന്‍റെ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അധികം വൈകാതെ മാളവികയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള വിമർശനങ്ങളും അസഭ്യ കമന്‍റുകളും പോസ്റ്റിന് താഴെ നിറഞ്ഞു.
എന്നാല്‍ അതേ വസ്ത്രം അണിഞ്ഞ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് മാളവിക വിമർശനങ്ങൾക്ക് മറുപടി നല്‍കിയത്. ''മാന്യതയുള്ള പെണ്‍കുട്ടി ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത് എന്ന ഒരുപാട് അഭിപ്രായങ്ങളും കമന്റുകളും കേട്ടു. അതുകൊണ്ട് വളരെ മാന്യമായ രീതിയില്‍, എനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചുള്ള മറ്റൊരു ചിത്രം കൂടി പങ്കുവയ്ക്കുന്നു''-മാളവിക കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
പ്രശസ്ത ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. ഛായാഗ്രാഹകനായ അളഗപ്പന്‍ ആദ്യമായി സംവിധാനം ചെയ്ത ‘പട്ടംപോലെ’ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായികയായാണ് മാളവികയുടെ സിനിമാ അരങ്ങേറ്റം. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്സ്’ എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. രജനീകാന്ത് ചിത്രം 'പേട്ട'യാണ് മാളവികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.