ലാക്മേ ഫാഷൻ വീക്കിന്‍റെ റാംപില്‍ ചുവടുവച്ച് നടി മാളവിക മോഹനൻ. ഡിസൈനർമാരായ വിനീത് രാഹുല്‍ ഒരുക്കിയ വസ്ത്രമണിഞ്ഞാണ് മാളവിക് റാംപില്‍ എത്തിയത്. ഡീപ് ബ്ലൂ നിറത്തില്‍ ഗോൾഡൻ പോൾക്ക ഡോട്ടുകൾ നിറഞ്ഞ പലാസോയും ബ്രാലെറ്റും ഷീർ ബ്ലൂ ജാക്കറ്റുമണിഞ്ഞ് അതീവ ഗ്ലാമറസായാണ് താരം റാംപില്‍ പ്രത്യക്ഷപ്പെട്ടത്. സിംപിൾ മേക്കപ്പും ലൂസ് ഹെയറും മാളവികയുടെ സൗന്ദര്യം കൂട്ടി.
ഓഗസ്റ്റ് 20 മുതല്‍ ഓരാഴ്ചയാണ് ഫാഷൻ മാമാങ്കമായ ലാക്മേ ഫാഷൻ വീക്ക് നടക്കുന്നത്. കത്രീന കൈഫ് ആയിരുന്നു ഫാഷൻ വീക്കിന് തുടക്കമിട്ട് റാംപിലെത്തിയത്. പ്രശസ്ത ഡിസൈനർ മനീഷ് മല്‍ഹോത്രക്ക് വേണ്ടിയാണ് കത്രീന റാംപില്‍ ചുവട് വച്ചത്. അന്താരാഷ്ട്ര മോഡലുകൾക്ക് പുറമെ ബോളിവുഡ് താരങ്ങളും റാംപില്‍ ചുവട് വയ്ക്കും.
പ്രശസ്ത ഛായാഗ്രഹകൻ കെ യു മോഹനന്‍റെ മകളായ മാളവിക ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. പിന്നീട് മജീദ് മജീദി സംവിധാനം ചെയ്ത 'ബിയോൺഡ് ദ ക്ലൗഡ്സ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വിജയ് ദേവരകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ ചിത്രം.
- " class="align-text-top noRightClick twitterSection" data="
">