ബോളിവുഡ് താരങ്ങളായ അര്ജുന് കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. എന്നാല്‍ അത്തരം വാർത്തകളോട് പ്രതികരിക്കാതെ ഒഴിഞ്ഞ് മാറിയിരുന്ന മലൈക ഇപ്പോൾ അർജുനുമായുള്ള പ്രണയം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അർജുന്റെ 34ാം പിറന്നാളായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തില്‍ അർജുനോടൊപ്പമുള്ള പ്രണയാർദ്രമായ ചിത്രം പങ്കുവച്ച് കൊണ്ടാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയത്. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് മലൈക പങ്കുവച്ച ചിത്രം.
- View this post on Instagram
Happy bday my crazy,insanely funny n amazing @arjunkapoor ... love n happiness always
">
ഇരുവരും ന്യൂയോർക്കില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ മാസം ഇവര്‍ ബാലിയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സല്മാന് ഖാന്റെ സഹോദരന് അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്. പൊതുചടങ്ങുകളിലും മറ്റും ഇവര്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പുകള്‍ ശക്തമായിയത്.