തൊണ്ണൂറുകളിലെ ബോളിവുഡ് ഫാസ്റ്റ് നമ്പര്‍ ഗാനങ്ങളില്‍ ഏറ്റവും ഹിറ്റായ ഗാനമായിരുന്നു ദില്‍സേയിലെ ഛയ്യാ ഛയ്യാ. ഇന്ത്യയിലെ സ്ത്രീകളും പുരുഷന്‍മാരുമെല്ലാം പ്രായഭേദമന്യേ ആ ഗാനത്തിന് ചുവട് വെച്ചു. ട്രെയിനിന് മുകളില്‍ ചിത്രീകരിച്ച ഗാനത്തിന് നിരവധി അനുകരണങ്ങളും ഉണ്ടായി. ബോളിവുഡ് കിങ് ഷാരുഖ് ഖാനും മലൈക അറോറയുമായിരുന്നു ഈ ഫാസ്റ്റ് നമ്പറിന് ചുവട് വച്ചത്. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മലൈക.
ഏറെ പണിപ്പെട്ടാണ് ഛയ്യ ഛയ്യയ്ക്ക് വേണ്ടി നൃത്തം ചെയ്തതെന്നാണ് മലൈക പറയുന്നത്. ഒരു നൃത്ത റിയാലിറ്റി ഷോയിലാണ് ഗാനരംഗം ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ മലൈക പങ്കുവെച്ചത്. 'ചലിക്കുന്ന ട്രെയിന് മുകളിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. എന്റെ അരയില്‍ സുരക്ഷയ്ക്ക് വേണ്ടി ഒരു കയര്‍ കെട്ടിയിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ അരയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. നൃത്തം ചെയ്യുന്നതിനിടെ കയറ് വലിഞ്ഞു മുറുകി മുറിവുണ്ടായതൊന്നും ഞാന്‍ അറിഞ്ഞില്ല. അതുകണ്ട് എല്ലാവരും വല്ലാതെ ഭയപ്പെട്ടു'- മലൈക പറഞ്ഞു. ഷാരൂഖ് ഖാനും മലൈകയും കൂടാതെ നിരവധി ജൂനിയര്‍ ആര്‍സ്റ്റിട്ടുകളും ഗാനരംഗത്തില്‍ ഉണ്ടായിരുന്നു. റിഹേഴ്‌സലിന് ശേഷമായിരുന്നു ഷൂട്ടിങ്. മൂന്ന് നാല് ദിവസങ്ങള്‍ കൊണ്ടാണ് ഈ ഗാനം ചിത്രീകരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
മണിരത്‌നം സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ ദില്‍സേയും ഗാനങ്ങളും ഇന്നും ജനം ഓര്‍ക്കുന്നത് മനോഹരമായ ആ നൃത്തരംഗത്തോടെയാവും. എ ആര്‍ റഹ്മാന് ഈണമിട്ട ഗാനം സുഖ്വിന്ദര്‍ സിംഗും സപ്ന അശ്വതിയും ചേര്‍ന്നായിരുന്നു ആലപിച്ചത്. സന്തോഷ് ശിവന്‍ ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം.