ETV Bharat / sitara

ആദ്യമായി വിക്രമിനൊപ്പം മകന്‍ ധ്രുവും; 'മഹാന്‍' ഡയറക്‌ട്‌ ഒടിടി റിലീസ്‌? - Vikram movie

വിക്രം ചിത്രത്തില്‍ മകന്‍ ധ്രുവും. വിക്രം ചിത്രം 'മഹാന്‍' ഡയറക്‌ട്‌ ഒടിടി റിലീസിനെത്തുമെന്നാണ് സൂചന.

sitara  Vikram movie Mahaan OTT release  Mahaan OTT release  Vikram movie Mahaan  Vikram movie Mahaan release  Mahaan release  Vikram Druv Vikram  Vikram Druv Vikram Mahaan  'മഹാന്‍' ഡയറക്‌ട്‌ ഒടിടി റിലീസ്‌?  വിക്രം ചിത്രത്തില്‍ മകന്‍ ധ്രുവും  വിക്രം ചിത്രം മഹാന്‍  മഹാന്‍  Vikram  Vikram movie  Vikram movie release
ആദ്യമായി വിക്രമിനൊപ്പം മകന്‍ ധ്രുവും; 'മഹാന്‍' ഡയറക്‌ട്‌ ഒടിടി റിലീസ്‌?
author img

By

Published : Nov 13, 2021, 1:54 PM IST

വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മഹാന്‍'. ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'മഹാന്‍' ഡയറക്‌ട് ഒടിടി റിലീസിനെത്തുമെന്നാണ് സൂചന. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒടിടി പ്ലാറ്റ്‌ഫോമുമായി ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിക്രമിന്‍റെ 60ാമത്തെ ചിത്രം കൂടിയാണ് 'മഹാന്‍'. ചിത്രത്തില്‍ വിക്രമിനൊപ്പം മകന്‍ ധ്രുവ് വിക്രമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഈ രണ്ട് പ്രത്യേകതകളോടെയാണ് 'മഹാന്‍' പുറത്തിറങ്ങുന്നത്. വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സെവന്‍ സ്ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മ്മാണം. സിമ്രാന്‍, വാണി ഭോജന്‍, സിംഹ, സനാത് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മാരി 2, സേതുപതി, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.

Also Read: കൊച്ചി തുറമുഖത്ത് പോരാട്ടവും പ്രതിഷേധവുമായി നിവിന്‍ പോളി; തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് തുറുമുഖം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.